അല്ലു അർജുൻ അശ്വിനിക്കൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഫോളോവേഴ്‌സ് 30,000 ആകണം'; വീട്ടുജോലിക്കാരിക്കൊപ്പം വിഡിയോ എടുത്ത് അല്ലു അര്‍ജുന്‍, വൈറല്‍

അല്ലു അര്‍ജുന്‍ വീട്ടില്‍ ജോലി ചെയ്യുന്ന അശ്വിനി എന്ന പെണ്‍കുട്ടിക്കൊപ്പമുള്ളതാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. പുഷ്പ റിലീസായതോടെ പാന്‍ ഇന്ത്യന്‍ താരമായി മാറി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വീട്ടുജോലിക്കാരിക്കൊപ്പമുള്ള അല്ലു അര്‍ജുന്റെ വിഡിയോ ആണ്. 

അല്ലു അര്‍ജുന്‍ വീട്ടില്‍ ജോലി ചെയ്യുന്ന അശ്വിനി എന്ന പെണ്‍കുട്ടിക്കൊപ്പമുള്ളതാണ് വിഡിയോ. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടണം എന്നാണ് അശ്വിനിയുടെ ആഗ്രഹം. ഇതിനായാണ് അല്ലു അര്‍ജുന്റെ സഹായം തേടിയത്. ഈ വിഡിയോ ഇട്ടാല്‍ നിനക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടുമെന്ന് അശ്വിനിയോട് അല്ലു അര്‍ജുന്‍ പറയുന്നുണ്ട്. ഇപ്പോള്‍ എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന് ചോദിച്ചപ്പോള്‍ 13,000 എന്നായിരുന്നു മറുപടി. എത്ര ഫോളോവേഴ്‌സ് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം ചോദിക്കുന്നുണ്ട്. അതിന് 30,000 എന്നാണ് പെണ്‍കുട്ടി മറുപടി പറയുന്നത്. ഈ വിഡിയോ പോസ്റ്റ് ചെയ്താല്‍ അത്ര ഫോളോവേഴ്‌സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉറപ്പായും കിട്ടും എന്നാണ് അശ്വിനി പറയുന്നത്. നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാം എന്ന് താരം പറയുന്നതും വിഡിയോയില്‍ കാണാം. 

അശ്വിനി തന്നെയാണ് വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. അണ്ണനു വേണ്ടി ഫോളോ ചെയ്യാം എന്നാണ് ആരാധകരുടെ കമന്റുകള്‍. വീട്ടുജോലിക്കാരിയുടെ ആ​ഗ്രഹം നിറവേറ്റാനായി വിഡിയോയിൽ ഒന്നിച്ച് എത്തിയതിന് താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.  മണിക്കൂറുകള്‍കൊണ്ട് 20,000 ത്തോട് അടുത്തിരിക്കുകയാണ് അശ്വിനിയുടെ ഫോളോവേഴ്‌സ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'24 മണിക്കൂര്‍' ചോദ്യത്തോട് രോഷം പ്രകടിപ്പിച്ച് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല, നാളെയെന്ന് സണ്ണി ജോസഫ്

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

നബാർഡ് ഫിനാൻഷ്യൽ സർവീസസിൽ ടെലി കോളർ- കസ്റ്റമർ സർവീസ് ഓഫീസർ ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

'നിയമങ്ങൾ കായിക വികസനത്തിന് തടസമാകരുത്; കേരള ക്രിക്കറ്റിന് ഇളവുകൾ നൽകിയപ്പോൾ പിറന്നത് മികച്ച ​ഗ്രൗണ്ടുകൾ'

'തെങ്ങിന്‍ തോപ്പ്' പുതിയ ചിഹ്നം; 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

SCROLL FOR NEXT