ഇളയരാജയും അൽഫോൺസ് പുത്രനും/ ട്വിറ്റർ 
Entertainment

ഇളയരാജയുടെ ഏഴ് പാട്ടുകളുമായി ​ഗിഫ്റ്റ്, തമിഴ് ചിത്രം പ്രഖ്യാപിച്ച് അൽഫോൺസ് പുത്രൻ

പ്രമുഖ സം​ഗീതജ്ഞൻ ഇളയരാജയാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഗോൾഡിന് ശേഷം പുതിയ സിനിമയുമായി അൽഫോൺസ് പുത്രൻ. ​ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുക്കുന്നത്. സം​ഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ചിത്രം. പ്രമുഖ സം​ഗീതജ്ഞൻ ഇളയരാജയാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. 

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ​ഗ്രേഡിങ് എന്നിവ നിർവഹിക്കുന്നതും അൽഫോൺസ് പുത്രനാണ്. ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. ഇളയരാജ ഒരുക്കുന്ന ഏഴ് ​ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പശ്ചാത്തല സം​ഗീതം ഒരുക്കുന്നതും ഇളയരാജ തന്നെയാണ്. ചിത്രത്തിൽ ഒരു ​ഗാനവും അദ്ദേഹം ആലപിക്കുന്നുണ്ട്. 

നിലവിൽ ​ഗിഫ്റ്റിന്റെ ചിത്രീകരണം പുരോ​ഗമിക്കുക ആണ്. സാൻഡി, കോവെെ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. റോമിയോ പിക്ചേഴ്‍സിന്റെ ബാനറിൽ രാഹുലാണ് ചിത്രം നിർമിക്കുന്നത്. 

പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ​ഗോൾഡ്. വർഷങ്ങൾക്ക് ശേഷം പുറത്തെത്തിയ ചിത്രം ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു