ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി അമല പോൾ, കൈതി റീമേക്കിൽ അജയ് ദേവ്​ഗണിനൊപ്പം

ചിത്രത്തില്‍ അമല ചെയ്യുന്ന കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ നിന്ന് എത്തി തെന്നിന്ത്യൻ സിനിമാലോകം കീഴടക്കിയ താരമാണ് അമല പോൾ. ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. തമിഴിൽ സൂപ്പർഹിറ്റായി മാറിയ ലോകേഷ് കനകരാജിന്റെ കൈതിയുടെ ഹിന്ദി റീമേക്കിലാണ് താരം നായികയായി എത്തുന്നത്. ഭോലാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതും അജയ് ദേവ്​ഗൺ ആണ്. 

ഡിസംബറിൽ തുടങ്ങുന്ന അടുത്ത ഷെഡ്യൂളിൽ ആകും താരം ടീമിനൊപ്പം ചേരുക. ചിത്രത്തില്‍ അമല ചെയ്യുന്ന കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. റൺവേ 34ന് ശേഷം അജയ് ദേവ്​ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അജയും തബുവുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. ചിത്രത്തിലെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. 

മലയാളത്തിലും തമിഴിവുമായി നിരവധി ചിത്രങ്ങളാണ് അമലപോളിന്റേതായി എത്താനുള്ളത്. മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫര്‍, പൃഥ്വിരാജിന്റെ ആടുജീവിതം, ചെമ്പന്‍ വിനോദിനൊപ്പം ടീച്ചര്‍, നീരജ് മാധവിനൊപ്പം ദ്വിജ എന്നിവയാണ് അമലാ പോൾ പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT