Sandesham വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ...'; കോട്ടപ്പള്ളി പറഞ്ഞത് തമാശയല്ല! ഗ്യാസ് ക്ഷാമത്തിനിടെ ചര്‍ച്ചയായി സന്ദേശം

ലോകത്ത് എവിടെയും ഉണ്ടാവുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തും

Author : സമകാലിക മലയാളം ഡെസ്ക്

'പശ്ചിമേഷ്യയില്‍ യുദ്ധം നടന്നാല്‍ നമുക്കെന്താ? നമ്മള്‍ പണിയ്ക്ക് പോയാല്‍ നമുക്ക് ജീവിക്കാം' എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന ഇന്ധനക്ഷാമമടക്കമുള്ള പ്രതിസന്ധികള്‍. ഹോര്‍മൂസ് കടലിടുക്ക് വഴി ലോകത്തിന്റെപല ഭാഗത്തേക്കുള്ള ഇന്ധന നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും പാചകവാതകമടക്കമുള്ള ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്.

പാചകവാതകത്തിന്റെ ലഭ്യതക്കുറവ് മൂലം രാജ്യത്ത പല പ്രധാനപ്പെട്ട നഗരങ്ങളിലും ഹോട്ടലുകള്‍ അടച്ചു. കേരളത്തിലും ഗ്യാസിന്റെ ലഭ്യത കുറവ് പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. യുദ്ധം സ്വന്തം അടുക്കളയിലേക്ക് വരെ എത്തുന്നതിന് സാക്ഷ്യം വഹിക്കുകയാണ് നാമിപ്പോള്‍. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് സത്യന്‍ അന്തിക്കാട് ചിത്രം സന്ദേശത്തിലെ ഒരു രംഗം.

ചിത്രത്തിലെ ശ്രീനിവാസന്റേയും ശ്രീനിവാസന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് ചര്‍ച്ചയാകുന്നത്. ശ്രീനിവാസന്റെ കോട്ടപ്പള്ളി പ്രഭാകരന്‍ അനിയന്‍ പ്രകാശനുമായി തര്‍ക്കിക്കുന്നതിനിടെ അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്നതാണ് രംഗം. 'നിക്കാരഗോയിലെ ഒട്ടേഗയെ പുറത്താക്കി, കുത്തക മുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റൂമേനിയയിലും മറ്റൊന്നുമല്ല സംഭവിച്ചത്. ജര്‍മനിയെ നിങ്ങള്‍ തകര്‍ത്തു. പക്ഷെ വിയറ്റ്‌നാമിലേയും കംബോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കിയില്ല' എന്നാണ് പ്രഭാകരന്‍ പറയുന്നത്.

ഇതിന് മറുപടിയായി പ്രകാശന്‍ ചോദിക്കുന്നത് ഇവിടുത്തെ കാര്യം പറയുമ്പോള്‍ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്?' എന്നാണ്. അതിന് പ്രഭാകരന്‍ നല്‍കുന്ന മറുപടിയാകട്ടെ, മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ എന്നാണ്. ഈ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയേയും കേരളത്തേയും വരെ ബാധിക്കുമ്പോള്‍ പ്രഭാകരന്‍ പറഞ്ഞത് ശരിയാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഭാകരന്‍ കോട്ടപ്പള്ളി പറഞ്ഞത് കേവലം തമാശയല്ലെന്ന് അങ്ങിനെ സമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നു!, ശ്രീനിവാസന്‍ പറയുന്നത് കേട്ട് ഒന്നും മനസ്സിലാകാതെ ഇരിക്കുന്ന അച്ഛന്റെയും അമ്മയുടെയും അവസ്ഥയാണ് ശരാശരി മലയാളിക്ക്. അവരാണ് ഇത്തരം അന്താരാഷ്ട്ര രാഷ്ട്രീയം പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരെ കളിയാക്കുന്നത്. ലോകത്ത് എവിടെയും ഉണ്ടാവുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തും എന്നതിന്റെ യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ നാം മനസ്സിലാക്കി കൊണ്ടിരിക്കുന്നത്' എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.

Amid gas crisis a scene from the movie Sandesham goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

333 രൂപ കൈയിൽ ഉണ്ടോ?, പെരുകി ലക്ഷങ്ങളാകും, ഇതാ ഒരു സ്കീം

'അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു'; കാർഷിക സർവകലാശാല വിസി ബി അശോകിന് സസ്പെൻഷൻ

റിയാന്‍ പൊളിച്ചടുക്കി; വാംഖഡെയിൽ റൺ മഴ, ഹൈദരാബാദിന് വിജയലക്ഷ്യം 244 റൺസ്

SCROLL FOR NEXT