Trisha ഇൻസ്റ്റ​ഗ്രാം
Entertainment

'അവര്‍ എനിക്കായി ഹണിമൂണും പ്ലാന്‍ ചെയ്യുന്നതിനായി കാത്തിരിക്കുന്നു'; വിവാദങ്ങള്‍ക്കിടെ തൃഷയുടെ വാക്കുകള്‍ വീണ്ടും വൈറല്‍

കടുത്ത സൈബര്‍ ആക്രമണമാണ് തൃഷയ്ക്ക് നേരിടേണ്ടി വരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ്-സംഗീത വിവാഹ മോചനം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ് സിനിമയെ മാത്രമല്ല രാഷ്ട്രീയത്തേയും ഇളക്കി മറിച്ചിരിക്കുകയാണ് വിവാഹ മോചന വാര്‍ത്തകള്‍. വിജയ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചത്. ഈ നടി തൃഷ കൃഷ്ണനാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് തൃഷയ്ക്ക് നേരിടേണ്ടി വരുന്നത്. കുടുംബം കലക്കിയെന്നാണ് സോഷ്യല്‍ മീഡിയ തൃഷയെ വിളിക്കുന്നത്. വിവാദങ്ങളോട് തൃഷ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതിനിടെ തൃഷയുടെ പഴയൊരു പ്രതികരണം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. മുമ്പൊരിക്കല്‍ തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകളോടുള്ള തൃഷയുടെ പ്രതികരണമാണ് വൈറലാകുന്നത്.

പോയ വര്‍ഷം ഒക്ടോബറിലാണ് സംഭവം. തൃഷയും ചണ്ഡീഗഡ് സ്വദേശിയുമായ വ്യവസായിയും തമ്മില്‍ വിവാഹിതരാകുന്നുവെന്നായിരുന്നു വാര്‍ത്ത. പിന്നാലെ ഈ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ തൃഷ രംഗത്തെത്തുകയായിരുന്നു. ''ആളുകള്‍ എന്റെ ജീവിതം എനിക്ക് വേണ്ടി പ്ലാന്‍ ചെയ്യുമ്പോള്‍ എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ ഹണിമൂണും പ്ലാന്‍ ചെയ്യുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു'' എന്നായിരുന്നു തൃഷയുടെ പ്രതികരണം.

തൃഷയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും നിറയുമ്പോള്‍ പഴയ പ്രതികരണവും വീണ്ടും ചര്‍ച്ചയാവുകയാണ്. സോഷ്യല്‍ മീഡിയ പ്രചരണങ്ങളോടുള്ള തൃഷയുടെ മൗനത്തിന്റെ കാരണം അന്നത്തെ മറുപടിയില്‍ തന്നെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വ്യാജ വാര്‍ത്തകളെ തള്ളിക്കളഞ്ഞത് പോലെ തന്നെ തനിക്ക് ചുറ്റും ഉയര്‍ന്നു വരുന്ന ഗോസിപ്പുകളോട് താരം പ്രതികരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

Amid Vijay-Sangeetha divorce scenario, old post of Trisha gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT