Dalal Nandakumar 
Entertainment

'അമ്മ' കുടുംബ സം​ഗമം ​ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെ; വിവാദ കരാർ രേഖ പുറത്ത്

നന്ദകുമാർ ചെയർമാനായ വെണ്ണല്ലയിലെ ക്ഷേത്രം മുഖ്യ സ്പോൺസർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: താര സംഘടനയായ അമ്മയുടെ കുടുംബ സം​ഗമ വിവാദവുമായി ബന്ധപ്പെട്ട കരാർ രേഖ പുറത്ത്. ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണ് അമ്മ കുടുംബ സം​ഗമം സംഘടിപ്പിച്ചത്. നന്ദകുമാർ ചെയർമാനായ വെണ്ണല്ലയിലെ ക്ഷേത്രമാണ് മുഖ്യ സ്പോൺസർ.

അമ്മയുടെ കുടുംബ സം​ഗമ സ്പോൺസർഷിപ്പ് കരാറിൽ ഔദ്യോ​ഗികമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. ക്ഷേത്രത്തെ സം​ഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്റായ ശ്വേത മേനോനുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അശരണരായ കലാകാരൻമാരെ സഹായിക്കാൻ ക്ഷേത്രം നൽകാൻ തീരുമാനിച്ച തുക സംഭാവനയായി സ്വീകരിക്കുന്നതിനു പകരം സ്പോൺസർഷിപ്പ് ആക്കി മാറ്റിയത് ശ്വേത മേനോനാണെന്നു റിപ്പോർട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമുണ്ട്. ഇടപാടുകളിൽ ശ്വേത മേനോന്റെ അടുത്തയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചതായും ആക്ഷേപമുണ്ട്.

വാ​ഗ്ദാനം ചെയ്ത തുകയിൽ 30 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 45 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ടെന്നും സൂചനകളുണ്ട്.

Dalal Nandakumar: amma family union controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി