Shwetha Menon, Jagadish  ഫെയ്സ്ബുക്ക്
Entertainment

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറുന്നു?; ജഗദീഷ് പിന്മാറിയേക്കും

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും നടന്‍ രവീന്ദ്രന്‍ പിന്മാറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ  അമ്മയുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും നടന്‍ രവീന്ദ്രന്‍ പിന്മാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും നടന്‍ ജഗദീഷും പിന്‍വാങ്ങിയേക്കും. ഈ മാസം 31 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

പിന്മാറുന്നതു സംബന്ധിച്ച് മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നും, അവരുടെ അനുമതി ലഭിച്ചാല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്നും  ജ​ഗദീഷ്  സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഒരു വനിത വരട്ടെയെന്നും ജഗദീഷ് സൂചിപ്പിച്ചതായാണ് വിവരം. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക്, മത്സരരംഗത്തുള്ള ശ്വേത മേനോന് സാധ്യതയേറുന്നതായാണ് സൂചന.

ജഗദീഷ് ഉള്‍പ്പെടെ ആറുപേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കുന്നുണ്ട്.

അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍, ലക്ഷ്മിപ്രിയ, നവ്യ നായര്‍, കുക്കു പരമേശ്വരന്‍, ആശ അരവിന്ദ്, ഉണ്ണി ശിവപാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. അതേസമയം, ലൈംഗിക ആരോപണ വിധേയനായ നടന്‍ ബാബുരാജ് മത്സരരംഗത്തു നിന്നും മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന നടിയായ മല്ലിക സുകുമാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരരംഗത്തു നിന്നും മാറി നിന്ന് ബാബുരാജ് മാതൃക കാണിക്കണമെന്ന് മല്ലിക പറഞ്ഞു.

Actor Raveendran has withdrawn from the race for the post of president in the AMMA organizational elections. Actor Jagadish may also withdraw from the contest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT