Amritha Suresh ഇൻസ്റ്റ​ഗ്രാം
Entertainment

'ഇതൊന്നും കാണാൻ അച്ഛ ഇല്ലല്ലോ, ചിലപ്പോൾ മനുഷ്യനായി ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മുകളിലിരുന്ന് ചെയ്യുന്നതായിരിക്കും'; അമൃത സുരേഷ്

'ഞാനിപ്പോഴും ആ പാട്ടിന്റെ ഷോക്കിൽ തന്നെയാണ് ഇരിക്കുന്നത്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ​ഗായികമാരിലൊരാളാണ് അമൃത സുരേഷ്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യിലാണ് അമൃത ഏറ്റവുമൊടുവിൽ പാടിയത്. നവംബർ ആറിനാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അമൃതയിപ്പോൾ.

തന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ അച്ഛന് ഏറ്റവുമധികം സന്തോഷം തോന്നുന്ന ഒരു കാര്യമായിരിക്കും ഇതെന്ന് അമൃത പറയുന്നു. റിപ്പോർട്ടർ ഫിലിംസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമൃത. "ഈ പാട്ട് പാടി ആദ്യം വിഡിയോ കാണുന്ന സമയത്ത് അമ്മ ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇതൊന്നും കാണാൻ അച്ഛ ഇല്ലല്ലോ എന്ന്.

പിന്നെ ഞാൻ വിശ്വസിക്കുന്നത് എന്താണെന്ന് വച്ചാൽ, അച്ഛൻ ചിലപ്പോൾ മുകളിലിരുന്ന് ചെയ്ത് ഒപ്പിക്കുന്ന പരിപാടികളായിരിക്കും ഇതൊക്കെ. മനുഷ്യനായിട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചിലപ്പോൾ, മുകളിലിരുന്ന് ചെയ്യുന്നതായിരിക്കും. അങ്ങനെയൊക്കെയാണ് ഞാൻ വിശ്വസിക്കുന്നത്".- അമൃത സുരേഷ് പറഞ്ഞു.

"ഞാനിപ്പോഴും ആ പാട്ടിന്റെ ഷോക്കിൽ തന്നെയാണ് ഇരിക്കുന്നത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 'രാമായണ'യുടെ എവിടെയെങ്കിലും ഒരു ഭാ​ഗമാകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്. റഹ്മാൻ സാറിന് വേണ്ടി ഞാൻ പാടുന്ന മൂന്നാമത്തെ പാട്ട് ആണിത്". -അമൃത വ്യക്തമാക്കി.

'രാമായണ'യിലെ മനം പോലെ എന്ന പാട്ടാണ് അമൃത ആലപിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. രാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയായി സായ് പല്ലവിയാണ് ചിത്രത്തിലെത്തുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Amritha Suresh opens up about Ramayana movie song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

'ഇന്ത്യക്കെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ചു': പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

അഭിമാന നിമിഷം, യുഎഇയില്‍ മലയാളി വനിതയ്ക്ക് ആദരം; പ്രസിഡന്റിന്റെ പ്രത്യേക അതിഥി

ട്രെയിന്‍ ബെര്‍ത്ത് കയ്യടക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; ഉറക്കം രാത്രി 10 മുതല്‍ രാവിലെ ആറു വരെ മാത്രം, നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി

വീറ്റോ ഭീഷണിയുമായി ട്രംപ്; തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം താൻ ഇല്ലാത്തതാണെന്ന് അവകാശവാദം