Anirudh Ravichander ഫെയ്സ്ബുക്ക്
Entertainment

'വിജയ് സാറിന് വേണ്ടി സം​ഗീതം ചെയ്യുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്; ഇത്തവണ അല്പം സങ്കടമുണ്ട്'

വിജയ് സാറിന് വേണ്ടി സം​ഗീതമൊരുക്കുമ്പോഴെല്ലാം ഞാൻ‌ ഹാപ്പിയാകാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴകത്ത് മാത്രമല്ല കേരളത്തിലും സിനിമാ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രമാണ് വിജയ്‌യുടെ ജന നായകൻ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകരുള്ള അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഇപ്പോഴിതാ ജന നായകന് സം​ഗീതമൊരുക്കിയതിനെക്കുറിച്ച് പറയുകയാണ് അനിരുദ്ധ്.

ബിഹൈൻഡ് വുഡ്സ് അവാർഡ്സിൽ സംസാരിക്കുകയായിരുന്നു അനിരുദ്ധ്. "ജന നായകനിലെ ഒരു പാട്ട് റിലീസായി. അധികം വൈകാതെ അടുത്തതും പുറത്തിറങ്ങും. 27 ന് ഓഡിയോ ലോഞ്ച് നടക്കാനിരിക്കുകയാണ്. വിജയ് സാറിന് വേണ്ടി സം​ഗീതമൊരുക്കുമ്പോഴെല്ലാം ഞാൻ‌ ഹാപ്പിയാകാറുണ്ട്. ആ ഒരു എക്സൈറ്റ്മെന്റിലാണ് ഞാൻ സ്കോറുകൾ തയ്യാറാക്കിയിട്ടുള്ളത്.

എന്നാൽ ഇത്തവണ ചെയ്ത് തുടങ്ങിയപ്പോൾ ഹാപ്പിയായെങ്കിലും അവസാനമായപ്പോൾ ഞാൻ വല്ലാതെ ഇമോഷണലായി. പാട്ട് ചെയ്ത് കഴിഞ്ഞ് സാറിനെ വിളിച്ചപ്പോഴും എന്താണെന്നറിയില്ല, കുറച്ച് ഇമോഷണലായി. ഇതുവരെ വിജയ് സാറിന് വേണ്ടി നാല് പടങ്ങൾ ചെയ്തിട്ടുണ്ട്. കത്തി, മാസ്റ്റർ, ബീസ്റ്റ്, ലിയോ ഒക്കെ ചെയ്തപ്പോൾ ഹാപ്പിയായിരുന്നു. ഇനി അദ്ദേഹം അഭിനയിക്കുന്നില്ല എന്നറിയുമ്പോൾ ചെറിയൊരു വിഷമമുണ്ട്.

ഇത് ഫോൺ വിളിച്ചപ്പോൾ ഞാൻ സാറിനോട് പറയുകയും ചെയ്തു. പക്ഷേ പടത്തിലെ വൺ ലാസ്റ്റ് ഡാൻസ് ബ്ലാസ്റ്റ് ബ്ലാസ്റ്റായി ആരാധകരിലേക്ക് എത്തിക്കാനാണ് ആ​ഗ്രഹിക്കുന്നത്". - അനിരുദ്ധ് പറഞ്ഞു. തുനിവിന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന നായകൻ. പൂജ ​​ഹെ​ഗ്ഡെ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. നടി മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരി 9 ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Anirudh Ravichander opens up about scoring for Jana Nayagan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT