Annie 
Entertainment

'ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്'; ആനിയെ ട്രോളി മക്കള്‍, വിഡിയോ

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കളും സിനിമയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി റുഷിന്‍ ഷാജി കൈലാസിന്റെ വ്‌ളോഗ്. അമ്മ ആനിയുടെ വീട്ടില്‍ നിന്നുള്ള വിഡിയോയാണ് താരപുത്രന്‍ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ വീട്ടില്‍ മാങ്ങ പറിക്കാനെത്തിയതായിരുന്നു റുഷിനും സഹോദരങ്ങളും. അമ്മ ആനിയും വിഡിയോയിലുണ്ട്.

പതിവ് പോലെ അമ്മയെ ട്രോളുകയാണ് വിഡിയോയില്‍ റുഷിന്‍. അമ്മയുടെ വീട്ടില്‍ മാങ്ങ പറിക്കാന്‍ വന്നതാണ്. ഇവിടെ നിന്നുമാണ് അമ്മ ഒളിച്ചോടിയത്. ഇവിടെയൊരു പ്ലാവുണ്ടായിരുന്നു. അത് വെട്ടി. ആ കഥ വേറെ വിഡിയോയില്‍ കവര്‍ ചെയ്യാം എന്നാണ് റുഷിന്‍ പറയുന്നത്.

റുഷിന്റെ അവതരണ ശൈലിയും കുടുംബാംഗങ്ങളുടെ പരസ്പരമുള്ള ട്രോളുകളുമൊക്കെയാണ് വിഡിയോയെ രസകരമാക്കുന്നത്. നേരത്തേയും ആനിയെ ട്രോളുന്ന റുഷിന്റെ വിഡിയോ വൈറലായിരുന്നു. പുതിയ വിഡിയോയില്‍ റുഷിനൊപ്പം സഹോദരന്‍ ജഗനുമുണ്ട്. ആനിയുടെ സഹോദരങ്ങളും വിഡിയോയിലുണ്ട്.

തിരുവല്ലയില്‍ ജോബിയുടേയും മറിയാമ്മയുടേയും മകളായിട്ടായിരുന്നു ആനിയുടെ ജനനം. ആനിയുടെ കുട്ടിക്കാലത്ത് തന്നെ അമ്മ മരിച്ചു. മൂന്ന് സഹോദരിമാരാണ് ആനിയ്ക്കുള്ളത്. കോളേജില്‍ പഠിക്കുമ്പോഴാണ് ആനി സിനിമയിലെത്തുന്നത്. മുന്‍നിര നായികയായി മാറിയ ആനി പിന്നീട് സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം കഴിക്കുകയായിരുന്നു.

മൂന്ന് മക്കളാണ് ആനിയ്ക്കും ഷാജി കൈലാസിനും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കളും സിനിമയിലേക്ക് കടന്നു വരികയാണ്. റുഷിന്‍ അഭിനയത്തിലാണ് അരങ്ങേറിയത്. ഇന്ദ്രജിത്തിനൊപ്പം താക്കോല്‍ എന്ന ചിത്രത്തില്‍ റുഷിന്‍ അഭിനയിച്ചിരുന്നു. ജഗന്‍ ഷാജി കൈലാസ് സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്. ഷാരോണ്‍ ആണ് ഇരുവരുടേയും സഹോദരന്‍.

Annie gets trolled by her son Rushin in his latest vlog. Annie and sons visits her home in the video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

200എംപി കാമറ, 7,050mAh ബാറ്ററി; ഫൈൻഡ് എക്‌സ്9 അൾട്ര ലോഞ്ച് നാളെ, ഫീച്ചറുകൾ

നാടുവിട്ടത് ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണി മൂലം; വിഷ്ണുവിന്റെ മൊഴി

കയ്യിൽ തോക്കുമായി ഹൈവേയിൽ 'ഷോ'; റീൽസെടുക്കുന്നതിനിടെ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഐഎച്ച്ആർഡിയിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ്, പ്ലസ് ടു ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT