Ansiba Hassan, Tiny Tom ഫെയ്സ്ബുക്ക്‌
Entertainment

ടിനി ടോമിനെതിരെ കേസെടുക്കണം; ക്രിമിനല്‍ ഹർജി ഫയല്‍ ചെയ്ത് അന്‍സിബ

അന്‍സിബയുടെ ആരോപണങ്ങള്‍ വ്യക്തി വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ നിലപാട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ടിനി ടോമിനെതിരെ കോടതിയില്‍ ക്രിമിനല്‍ ഹര്‍ജി ഫയല്‍ ചെയ്ത് നടി അന്‍സിബ. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. ടിനി ടോം തനിക്കെതിരെ നിരന്തരമായി അധിക്ഷേപങ്ങളും ജിഹാദി ആരോപണങ്ങളും ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് അന്‍സിബയുടെ പരാതി. അന്‍സിബയുടെ പരാതിയില്‍ 24 നകം മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശം.

ടിനി ടോം വര്‍ഗീയവും അപകീര്‍ത്തികരവുമായ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും അത് കരിയറിനേയും വ്യക്തി ജീവിതത്തേയും ബാധിക്കുന്ന തരത്തില്‍ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും അന്‍സിബ ആരോപിക്കുന്നു. നേരത്തെ ഈ വിഷയത്തില്‍ കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ടിനി ടോമിന്റേയും ശ്വേത മേനോന്റേയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

അന്‍സിബയുടെ ആരോപണങ്ങള്‍ വ്യക്തി വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ മൊഴി. താന്‍ അങ്ങനൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും ടിനി ടോം പറഞ്ഞിരുന്നു. പൊലീസ് നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിക്കുന്നത്. താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ കേസിലേക്കും കോടതിയിലേക്കും എത്തിയതോടെ സിനിമാ ലോകമാകെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Ansiba files complaint against Tiny Tom in court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

പാകിസ്ഥാൻ ക്രിക്കറ്റർ ഹംസ നസറിന് 2 വർഷം വിലക്ക്; 10 ലക്ഷം പിഴ

സീതയെ രാവണനില്‍ നിന്നു രക്ഷിക്കാന്‍ രാമസേതു നിര്‍മാണം; മഹത്തായ ദൗത്യത്തിന്റെ കഥ

പ്രണവ് നായകനും ആശിഷ് വില്ലനായുമായൊരു സിനിമ വേണമെന്ന് ഞാന്‍; പ്രണവ് തിരുത്തും, ഞാന്‍ വില്ലനും ആശിഷ് നായകനും: ആന്റണി പെരുമ്പാവൂര്‍

അന്ന് ലാലേട്ടന്റെ പെങ്ങൾ, ഇന്ന് മകൾക്കൊപ്പം തിരിച്ചുവരവ്; 25 വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തി ചിപ്പി