Empuraan 
Entertainment

'സ്റ്റീഫന്‍ തിരികെ വരും...'; എല്‍ 3 ഉറപ്പിച്ച് ആന്റണി പെരുമ്പാവൂര്‍; എമ്പുരാന്റെ ക്ഷീണം തീര്‍ക്കും!

അസ്രയേൽ നൂറുശതമാനം ഉണ്ടാവും

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് എമ്പുരാന്‍. ആദ്യ ഭാഗം ലൂസിഫറിനേക്കാളും വലിയ ചിത്രവും വലിയ വിജയവുമായി എമ്പുരാന്‍ മാറി. പരമ്പരയിലെ മൂന്നാം ചിത്രം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു എമ്പുരാന്‍ അവസാനിച്ചത്. എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങളെ ചൊല്ലി വലിയ വിവാദവും ഉടലെടുത്തു. ഇതോടെ മൂന്നാം ഭാഗം സംഭവിക്കുമോ എന്നത് ആശങ്കയായിരുന്നു.

എല്‍ ത്രീയെക്കുറിച്ചുള്ള ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി വരുത്തിയിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. എല്‍ 2 ഉറപ്പായും ചെയ്യുമെന്നും അതിന്റെ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. എമ്പുരാന്റെ ക്ഷീണം എല്‍ ത്രീയില്‍ തീര്‍ക്കാനാണ് പ്ലാനെന്നാണ് ആന്റണി പറഞ്ഞത്. എക്‌സില്‍ ആരാധകരുമായി സംസാരിക്കവെയായിരുന്നു ആന്റണിയുടെ പ്രതികരണം.

'അസ്രയേൽ നൂറുശതമാനം ഉണ്ടാവും. ക്ഷീണം തീർക്കേണ്ടേ. അങ്ങനെയുള്ള പടങ്ങൾ വന്നാലല്ലേ അനക്കമുണ്ടാവൂ. പൊടി ഗ്യാപ്പിൽ മതി എന്നുമാത്രം. എല്ലാം കലങ്ങി തെളിയട്ടെ', എന്നായിരുന്നു ആന്റണി പറഞ്ഞത്.

പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രമാണ് അടുത്തതായി തുടങ്ങാനിരിക്കുന്നത്. ഡിസംബര്‍ ചിത്രീകരണം ആരംഭിക്കുമെന്നും ആന്റണി പറഞ്ഞു. മോഹന്‍ലാല്‍-ദിലീഷ് പോത്തന്‍ ചിത്രവും ആന്റണി പെരുമ്പാവൂര്‍ സ്ഥിരീകരിച്ചു.

ഷിബു ബേബി ജോണ്‍ ആണ് ഈ സിനിമ നിര്‍മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിലവില്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന അതിമനോഹരത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് അതിമനോഹരം.

Antony Perumbavoor confirms L3 Azrael.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

അഫ്​ഗാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ മരിച്ചു? ആരാധകരെ 'ടെൻഷനടിപ്പിച്ച്' അനുശോചന കുറിപ്പ്

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ? അന്വേഷണം

കൂട്ടബലാത്സംഗം, ബ്ലാക്‌മെയില്‍; രാജസ്ഥാനിലെ സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിഷേധം

ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

SCROLL FOR NEXT