Antony Varghese, Suriya ഇൻസ്റ്റ​ഗ്രാം
Entertainment

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

മറ്റൊരു ഫാൻ ബോയ് നിമിഷം കാമറയിൽ പകർത്തി.

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ആന്റണി വർ​ഗീസ് പെപ്പെ. സൂര്യ നായകനാകുന്ന വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് ആന്റണി സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഈ ചിത്രം പങ്കുവയ്ക്കാൻ 276 ദിവസം കാത്തിരുന്നുവെന്ന് പെപ്പെ കുറിച്ചു. വിശ്വനാഥ് ആൻഡ് സൺസ് സിനിമയുടെ സെറ്റിൽ വെച്ചാണ് സൂര്യയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘‘മറ്റൊരു ഫാൻ ബോയ് നിമിഷം കാമറയിൽ പകർത്തി. ഈ ചിത്രം പങ്കുവയ്ക്കാൻ 276 ദിവസമാണ് കാത്തിരുന്നത്. വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. അവിടെ വച്ച്, കഠിനമായ ഒരു സംഘട്ടന രംഗം അദ്ദേഹം മികച്ചതാക്കി മാറ്റുന്നത് ഞാൻ കണ്ടു.

അദ്ദേഹവുമായി കുറച്ചു സംസാരിക്കാനും ഒരു ഫ്രെയിമിൽ ഒരുമിച്ചെത്താനും കഴിഞ്ഞതിൽ വലിയ സന്തോഷം. സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റർ യാത്ര ആശംസിക്കുന്നു.’’- ആന്റണി ചിത്രത്തിനൊപ്പം കുറിച്ചു.

നാൽപ്പതുകളിലുള്ള പ്രൊഫഷണൽ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിൽ സൂര്യ എത്തുന്നത്. മമിത ബൈജുവാണ് ചിത്രത്തിൽ നായിക. സിത്താര എന്റർടെയ്ൻമെന്റ്‌സിന്റേയും ഫോർച്യൂൺ ഫോർ സിനിമാസിന്റേയും ശ്രീകര സ്റ്റുഡിയോസിന്റേയും ബാനറിൽ നാഗവംശിയും സായ് സൗജന്യയും ചിത്രം നിർമിക്കുന്നു.

ജൂലൈയിൽ ചിത്രം പുറത്തിറങ്ങും. അതേസമയം മലയാളത്തിൽ ആന്റണി പെപ്പെയുടേതായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഐ ആം ​ഗെയിം, കാട്ടാളൻ എന്നീ സിനിമകളാണ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Cinema News: Antony Varghese share a cute photo with Actor Suriya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

375 കളി, 128 ​ഗോൾ, 14 ട്രോഫി... 'വിനീഷ്യസ്' 2032 വരെ 'റയൽ'!

ഇഎംഐ മുടങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ലോക്ക് ആകുമോ? ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ അറിയാം

അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; മലയാലപ്പുഴ പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍