വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇടിച്ചു കയറി പൂരാഘോഷം, ​ഗംഭീരം 'അജ​ഗജാന്തരം' ട്രെയിലർ; യൂട്യൂബിൽ ട്രെൻഡിങ്

അതി​ഗംഭീരമായ ആക്ഷൻ രം​ഗങ്ങൾകൊണ്ട് സമ്പന്നമായ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്റണി വർ​ഗീസ് പ്രധാന വേഷത്തിലെത്തുന്ന അജ​ഗജാന്തരം ട്രെയിലർ പുറത്ത്. സ്വാതന്ത്ര്യം അർദ്ധരാത്രിക്കു ശേഷം പെപ്പെയും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരങ്ങളാണ് ട്രെയിലർ പുറത്തുവിട്ടത്. 

യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ

ഉത്സവാഘോഷത്തിനിടെ നടക്കുന്ന സംഭവങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്. അതി​ഗംഭീരമായ ആക്ഷൻ രം​ഗങ്ങൾകൊണ്ട് സമ്പന്നമായ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. മണിക്കൂറുകൾകൊണ്ട് എട്ടര ലക്ഷം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ 

ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, കിച്ചു ടെല്ലസ്, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഡിസംബർ 23ന് തിയറ്ററുകളിൽ

സിൽവർ ബേ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ  എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌  ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ. ചിത്രം ഡിസംബർ 23ന് തിയറ്ററുകളിൽ റിലീസ്‌ ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി