Entertainment

പ്രണയിച്ച് അനു സിത്താരയും അമിത് ചക്കാലക്കലും; സന്തോഷം ​ഗാനം പുറത്ത്

'ജനുവരിയിലെ തേൻമഴ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം കെ.എസ് ഹരിശങ്കർ, നിത്യ മാമേൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അനു സിത്താരയും അമിത് ചക്കാലക്കലും പ്രധാന വേഷത്തിൽ എത്തുന്ന 'സന്തോഷം' സിനിമയിലെ ​ഗാനം പുറത്ത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണയ​ഗാനമാണ് പുറത്തുവന്നത്. 'ജനുവരിയിലെ തേൻമഴ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം കെ.എസ് ഹരിശങ്കർ, നിത്യ മാമേൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 

അനു സിത്താരയുടേയും അമിത് ചക്കാലക്കലിന്റേയും പ്രണയമാണ് ​ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. പി.എസ്. ജയ്ഹരിയാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ് ഗാനം. മ്യൂസിക്കിൽ എട്ടാം സ്ഥാനത്താണ്. നേരത്തെ ചിത്രത്തിലെ മറ്റൊരു ​ഗാനം പുറത്തുവന്നിരുന്നു.

അര്‍ജുൻ സത്യനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 'മീസ്- എൻ- സീൻ എന്റർടെയ്‍ൻമെന്റ്'ന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നത്. ഛായാഗ്രഹണം എ.കാർത്തിക്കും ചിത്രസംയോജനം ജോൺകുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നു. 

കലാസംവിധാനം: രാജീവ് കോവിലകം, മേയ്ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനൻ, വസ്ത്രാലങ്കാരം: അസാനിയ നസ്രിൻ, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി, ഡിസൈൻ: മാ മി ജോ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സിൻജോ ഒറ്റത്തയ്ക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോസഫ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആർ &  മാർക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം