സീരിയൽ നടി അനുമോൾ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. തമിഴ് നടൻ ഭുവനേഷ് ആണ് അനുമോളുടെ ജീവിത പങ്കാളി. ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹകാര്യം എന്തുകൊണ്ടാണ് താൻ നേരത്തെ വെളിപ്പെടുത്താതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.
തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയായിരുന്നു നടിയുടെ പ്രതികരണം. "ഇത് ഭുവനേഷ്. അറേഞ്ചഡ് മാരേജ് ആണോ ലൗ മാരേജ് ആണോ എന്നൊക്കെ ഞാൻ പറയാം. എല്ലാ കാര്യങ്ങളും വഴിയേ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പിയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും വേണം.
ഭുവനേഷ് കുറച്ചേ സംസാരിക്കുകയുള്ളൂ. ഞങ്ങൾ ഇന്നലെയും ഇന്നുമൊന്നും ഉറങ്ങിയിട്ടില്ല. വെളുപ്പിന് 12 മണിക്ക് റെഡിയാകാൻ കയറിയതാണ്. നാല് മണിക്കാണ് ഞങ്ങൾ ക്ഷേത്രത്തിലെത്തിയത്. കല്യാണം നേരത്തെ പറയാത്തത് എന്താണെന്ന് ഒക്കെ കുറേ പേർ ചിന്തിക്കും. അത് എന്താണെന്ന് വച്ചാൽ, ഇത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ.
അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാൽ ചിലപ്പോൾ അറിയില്ല, എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും. ഇപ്പോൾ തന്നെ ഓരോന്ന് എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ഉള്ള സമയം ആഘോഷിക്കാനാണ് എനിക്ക് ഇഷ്ടം. ആദ്യമേ എല്ലാവരോടും പറയാതെ അവസാനം പറയാം എന്ന് കരുതി ഇരിക്കുകയായിരുന്നു.
അതുകൊണ്ടാണ് എല്ലാം കഴിഞ്ഞ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്. എനിക്ക് നല്ലത് നടക്കണമെന്നും മോശം വിചാരിക്കണമെന്നും ആഗ്രഹിക്കുന്ന ഒത്തിരി ആൾക്കാരുണ്ട്. അതുകൊണ്ടാണ്. എല്ലാവർക്കും നന്ദി". - അനുമോൾ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates