Anupama Parameswaran വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ ആളില്ലാതെ നമുക്ക് പറ്റില്ല എന്ന് തോന്നും; ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞ് അയാൾ ഒരു കുട്ടിയെ പോലെ കിടന്ന് കരയും'

അതുകൊണ്ട് തന്നെ അയാളെ എത്രത്തോളം നമ്മളെ വേദനിപ്പിച്ചാലും നമ്മളത് വീട്ടുകാരോട് പറയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി അനുപമ പരമേശ്വരൻ നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിക്രം സിനിമയിലെ 'അന്യന്‍' കഥാപാത്രം പോലെയായിരുന്നു താന്‍ പ്രണയിച്ച ആളെന്നും ചില സമയത്ത് റെമോയെപ്പോലെയും മറ്റു ചിലപ്പോള്‍ അന്യനെപ്പോലെയുമാണ് പെരുമാറുന്നതെന്നും താരം പറയുന്നു.

"എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു 'ഡ്രാഗണ്‍' എന്ന ചിത്രം. എന്തുകൊണ്ടാണ് ഞാന്‍ അതിന്റെ പ്രൊമോഷന് വരാതിരുന്നത് ?. എന്റെ കരിയറിലെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നാണത്. ഒരുപാട് പ്രൊജക്ടുകൾ ഞാൻ നിരസിച്ചിട്ടുണ്ട്. ജോലിയിൽ മാത്രമല്ല നിയന്ത്രണമുണ്ടായിരുന്നത്. എല്ലാത്തിലും, എല്ലാ കാര്യങ്ങളിലും.

ഡയറക്ടായി ഞാനെന്റെ ബന്ധങ്ങൾ കട്ട് ചെയ്യുകയായിരുന്നില്ല. വളരെ ഇൻഡയറക്ട് ആയിട്ടായിരുന്നു അത്. നമ്മളെ കൊണ്ട് നമ്മുടെ ചില്ലകൾ മുറിപ്പിക്കും. ഒരു പോയിന്റിൽ ഈ റിലേഷൻഷിപ്പ് ശരിയല്ല എന്ന് നിങ്ങൾ മനസിലാക്കും. നമ്മളൊരാളെ ഇഷ്ടപ്പെടുന്ന സമയത്ത് അയാളെ കുറിച്ച് കുടുംബത്തിൽ നല്ല അഭിപ്രായമുണ്ടായിരിക്കണം എന്നല്ലേ നമ്മൾ വിചാരിക്കുകയുള്ളൂ.

അതുകൊണ്ട് തന്നെ അയാളെ എത്രത്തോളം നമ്മളെ വേദനിപ്പിച്ചാലും നമ്മളത് വീട്ടുകാരോട് പറയില്ല. അല്ലെങ്കിൽ ചില കാര്യങ്ങൾ നമ്മളെ ചെയ്യാൻ സമ്മതിക്കില്ല എന്ന കാര്യം നമ്മൾ പറയില്ല. കുടുംബത്തിൽ നിന്ന് നിങ്ങൾ അയാളെ സംരക്ഷിക്കുകയാണ്. അപ്പോൾ നമ്മൾ കുടുംബത്തിന് കട്ട് ചെയ്തു. സുഹൃത്തുക്കൾക്ക് ഒരിക്കലും ഇത് സഹിച്ച് നിൽക്കാൻ പറ്റില്ലല്ലോ.

ഒരാള്‍ എന്നോട് സുഖമാണോ എന്ന് ചോദിച്ചാല്‍ കരഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു ഞാന്‍ അന്ന്. ഞാൻ എന്റെ സ്റ്റാഫുകളോട് വളരെ അടുപ്പം പുലർത്തുന്ന ഒരാളാണ്. എനിക്ക് അവരുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും പറ്റുന്നില്ലായിരുന്നു. കാരണം ഞാൻ തകർന്നു പോകുമോ എന്ന പേടിയായിരുന്നു എനിക്ക്. കാരണം നമ്മളെപ്പോഴും ആ വ്യക്തിയെ സംരക്ഷിക്കാൻ നോക്കുകയാണ്.

ഒരുപാട് കാര്യങ്ങളിൽ അവർ നമ്മളെ നിയന്ത്രിക്കുന്നുണ്ട്. സ്നേഹത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട്. നമുക്കത് തിരിച്ചറിയാനാകില്ല. തിരിച്ചറിയാൻ പറ്റില്ല. പതുക്കെ നമ്മുടെ കരിയർ... ഒന്നര വർഷത്തോളമായി ഞാൻ തുടർച്ചയായി ഷൂട്ടിങ്ങിന് പോകുന്നു. ഞാൻ ആങ്സൈറ്റിക്കുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. എനിക്ക് ഒരു സ്ഥലത്തേക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല.

നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ട്. ഇതിലെ ഏറ്റവും രസകരമായ കാര്യമെന്താണെന്ന് വച്ചാൽ നാർസിസ്റ്റിക് അബ്യൂസ് എന്താണെന്ന് ആളുകൾക്ക് അറിയില്ല എന്നതാണ്. ഇത്തരത്തിലൊരാള്‍ കൂടെയുള്ളത് അന്യന്‍ കൂടെയുള്ളത് പോലെയാണ്. ഒരു ദിവസം റെമോ ആണെങ്കില്‍ തൊട്ടടുത്ത ദിവസം അൻപി ആയിരിക്കും. അത്രയും സ്‌നേഹമായിരിക്കും, ഇങ്ങനെയൊരാളെ കിട്ടിയതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് വരെ ചിന്തിക്കും.

തൊട്ടടുത്ത ദിവസം അന്യനായിരിക്കും. അത്രയും ബ്രൂട്ടലാണെന്ന് പറഞ്ഞാല്‍ ഒരാള്‍ നിങ്ങളെ കുത്തിക്കൊല്ലുകയാണെങ്കില്‍ പോലും അയാള്‍ തിരിഞ്ഞു നോക്കില്ല. അതിന്റെ അടുത്ത ദിവസം അൻപിയായിരിക്കും. നിങ്ങളോട് ക്ഷമ പറയും, യാചിക്കും, നിങ്ങളോട് വാദിക്കും. നിങ്ങളോട് സത്യം ചെയ്യും... ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്ന്. ഒരു കുട്ടിയെ പോലെ കിടന്ന് കരയും. പിന്നെ വീണ്ടും ഈ സൈക്കിള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കും.

നമുക്ക് ഈ എക്‌സ്ട്രീം വേദന തരുന്ന ആള്‍ തന്നെയാണ് നമ്മുടെ റിലീഫ് എന്നതും ആലോചിക്കണം. ഈ ലഹരി ഒക്കെ ഉപയോ​ഗിക്കില്ലേ. അതുപോലെയാ. നിങ്ങൾ വിചാരിക്കും ആദ്യം ഇത് സ്നേഹമാണെന്ന്. പിന്നെ നിങ്ങൾ അവർക്ക് മുൻ​ഗണന കൊടുക്കും. പിന്നെ അത് അറ്റാച്ച്മെന്റാകും. ഒടുവിൽ അത് അഡിക്ഷൻ ആകും.

അൺകണ്ടീഷണൽ ആയിട്ടുള്ള സ്നേഹമല്ല അത്. ഇത് അഡിക്ഷനാണ്. ആ ആളില്ലാതെ നമുക്ക് പറ്റില്ല എന്ന അവസ്ഥയിലാകും". - അനുപമ പറഞ്ഞു. അനുപമയും നടൻ ചിയാൻ വിക്രമിന്റെ മകനായ ധ്രുവ് വിക്രമും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Anupama Parameswaran opens up about her toxic relationship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

ആനപ്രേമികളുടെ പ്രിയപ്പെട്ട രാമകൃഷ്ണ ഗുപ്തൻ അന്തരിച്ചു; വിജയ്‌യെയും പാറുക്കുട്ടിയമ്മയേയും തനിച്ചാക്കി മടക്കം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 139 ഒഴിവുകൾ, ഡിപ്ലോമ, ബിരുദം യോഗ്യതകൾ, ഇപ്പോൾ അപേക്ഷിക്കാം!

കുട്ടികളുടെ കണ്ണീരിൽ എഴുതപ്പെട്ട ഒരു ജനതയുടെ മൗനചരിത്രം!

വേദന ഉള്ളിലൊതുക്കി, ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തി; കരഘോഷത്തോടെ വരവേല്‍പ്