Anupama Parameswaran, Sai Pallavi ഇൻസ്റ്റ​ഗ്രാം
Entertainment

'എനിക്കറിയാത്ത എന്റെ മറ്റൊരു മുഖം കാണിച്ചു തന്നു, ഏറ്റവും മോശം ഘട്ടത്തിൽ താങ്ങായി'; സായ് പല്ലവിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അനുപമ

ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദ്ദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'പ്രേമം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നായികമാരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു ഘട്ടത്തിൽ സായ് പല്ലവി തനിക്ക് തണലായി മാറിയതിനെക്കുറിച്ച് പറയുകയാണ് അനുപമയിപ്പോൾ.

താൻ വരച്ച പെയിന്റിങുകൾ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റഗ്രാം കുറിപ്പിലാണ് അനുപമ, സായ് പല്ലവിയെക്കുറിച്ച് പറഞ്ഞത്. വേദന നിറഞ്ഞൊരു കാലത്തെ എങ്ങനെയാണ് താൻ ചായക്കൂട്ടുകളിലൂടെ അതിജീവിച്ചതെന്നും, അതിന് വഴിത്തിരിവായത് സായ് പല്ലവിയുമായുള്ള ഒരു സംഭാഷണമായിരുന്നെന്നും അനുപമ പറയുന്നു.

‘‘കുട്ടിയായിരുന്നപ്പോൾ നിറങ്ങൾ ഇഷ്ടമായിരുന്നെങ്കിലും ചിത്രരചനയുടെ വിശാലമായ ലോകത്തേക്ക് ഒരിക്കലും കടന്നിരുന്നില്ല. ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ സായ് പല്ലവിയോട് മനസുതുറക്കാനിടയായി. ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദ്ദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്.

എനിക്കറിയാത്ത എന്റെ മറ്റൊരു മുഖം എനിക്ക് തന്നെ പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാർലിങ്. കഴിഞ്ഞ വർഷം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേർന്ന് രഹസ്യമായി ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്റെ സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി.

അതെനിക്ക് ഒരു സർപ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണല്ലേ".- അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അനുപമയുടെ കുറിപ്പ് സായ് പല്ലവിയും ഷെയർ ചെയ്തിരുന്നു. ‘‘ഒരുപാട് സ്നേഹം മൈ ബേബി... ഈ ചിത്രങ്ങൾ വളരെ പേഴ്‌സണലും അതിമനോഹരവുമാണ്. നിന്റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പൂത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു.’’ -എന്നാണ് സായ് പല്ലവി കുറിച്ചത്.

Anupama Parameswaran talks about her friend Sai Pallavi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥി മരിച്ചു

ഹൈ സ്‌പീഡ് ഡീസൽ വിതരണത്തിന് നിയന്ത്രണം: ഒരു വാഹനത്തിന് പരമാവധി 200 ലിറ്റർ മാത്രം

സ്വര്‍ണ വിലയില്‍ വന്‍വര്‍ധന; പവന് ഒറ്റയടിക്ക് 2160 രൂപ കൂടി

പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം, ഷിഗെല്ല ഇതുവരെ 114 പേർക്ക്, അമീബിക് മസ്തിഷ്‌കജ്വരം 133, എഇഎസ് 62 കേസുകള്‍, റിപ്പോര്‍ട്ട്

SCROLL FOR NEXT