അനുരാഗ് കശ്യപ്, വാലിബനിൽ മോഹൻലാൽ/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

'അനുരാഗ് കശ്യപാണ് വാലിബന്റെ ഹിന്ദി പതിപ്പില്‍ എനിക്കു വേണ്ടി ശബ്ദം കൊടുത്തത്': മോഹന്‍ലാല്‍

സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് ഡബ്ബ് ചെയ്യാമെന്ന് അനുരാഗ് കശ്യപ് സമ്മതിച്ചത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  മലൈക്കോട്ടൈ വാലിബന്‍. ദിവസങ്ങള്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിന് ബാക്കിയുള്ളത്. അതിനിടെ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്ത എത്തുകയാണ്. വാലിബന്റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാലിനു വേണ്ടി ശബ്ദം നല്‍കിയത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. 

മോഹന്‍ലാല്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് ഡബ്ബ് ചെയ്യാമെന്ന് അനുരാഗ് കശ്യപ് സമ്മതിച്ചത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇങ്ങനെയൊരു ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുകയായിരുന്നു. 
 
അനുരാഗ് കശ്യപ് ആണ് ഇത് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്. എന്റെ കഥാപാത്രത്തിന് വോയ്‌സ് കൊടുത്തിരിക്കുന്നത് അദ്ദേഹമാണ്. അത് കൊടുക്കണോ എന്ന് തീരുമാനിക്കാനായി അദ്ദേഹം ഈ സിനിമ കണ്ടു. അദ്ദേഹവും നമ്മുടെ ഡയറക്ടറും കൂടി എന്നെ ഒരുമിച്ച് വിളിച്ചു. വളരെ സന്തോഷത്തോടെ ഞാന്‍ ഈ സിനിമ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സിനിമയുടെ ഒരു ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നാണ് പറഞ്ഞത്. ഇങ്ങനെ ഒരു ചിത്രം ഞാന്‍ കണ്ടിട്ടില്ല.- മോഹന്‍ലാല്‍ പറഞ്ഞു.

ജനുവരി 25നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും മലൈക്കോട്ടൈ വാലിബനില്‍ അണിനിരക്കുന്നുണ്ട്.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT