അനുശ്രീ (Anusree) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല, എനിക്കും പൈസ കൊടുക്കണം'; അനുശ്രീയുടെ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. ഇപ്പോഴിതാ അനുശ്രീയുടെ നല്ല മനസിന് കയ്യടിക്കുകയാണ് മലയാളികൾ. നടി ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് തനിക്കാണെന്ന് തെറ്റിദ്ധരിച്ച് ഒരു വയോധികൻ സ്റ്റേജിലെത്തിയിരുന്നു. അബദ്ധം മനസിലായി സ്റ്റേജിൽ നിന്നിറങ്ങിയ ചേട്ടന് കണ്ട് അനുശ്രീക്ക് കണ്ണുനീർ മറച്ചുവയ്ക്കാനായില്ല.

അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ പിന്നിലേക്ക് മാറി നിന്ന് കരഞ്ഞു. നിരാശനായ വയോധികന് പിന്നീട് കടയുടമ സമ്മാനത്തിന് തുല്യമായ തുക പാരിതോഷികമായി നൽകിയപ്പോൾ തന്റേതായൊരു സമ്മാനം നൽകാൻ അനുശ്രീയും മറന്നില്ല. ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല എന്ന അനുശ്രീയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.

ആലപ്പുഴയിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. നറുക്കെടുപ്പിൽ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീ ആയിരുന്നു. 10,000 രൂപ സമ്മാനം കിട്ടിയ കൂപ്പൺ നമ്പർ മൈക്കിലൂടെ പ്രഖ്യാപിച്ചപ്പോൾ തന്റെ നമ്പറിനാണ് സമ്മാനം എന്ന് കരുതി ഒരു വയോധികൻ വേദിയിലേക്കെത്തി.

എന്നാൽ അദ്ദേഹത്തിനല്ല മറ്റൊരു നമ്പറിനാണ് സമ്മാനം എന്ന് അവതാരക പറഞ്ഞതോടെ വയോധികൻ നിരാശയോടെ വേദി വിട്ടു. വേദിയിൽ അനുശ്രീ, ഫുടബോൾ ഇതിഹാസം ഐഎം വിജയൻ എന്നിവർ ഉണ്ടായിരുന്നു. നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ആ വയോധികനെ തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെടുകയായിരുന്നു.

‘‘ചേട്ടാ പതിനായിരം രൂപ തരാമോ ഞാൻ ജിപേ ചെയ്യാം, ആ അങ്കിളിനു കൊടുക്കാൻ ആണ്’’ എന്ന് അനുശ്രീ പറയുമ്പോൾ അത് ഞാൻ കൊടുത്തു എന്നാണു കടയുടമ പറയുന്നത്. ‘അല്ല എനിക്കും കൊടുക്കണം, ആ അങ്കിളിനു പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല’’ എന്ന് അനുശ്രീ പറഞ്ഞപ്പോൾ വരൂ ഞാൻ തന്നേക്കാം എന്ന് കടയുടമ പറയുന്നു.

പിന്നീട് സ്ഥാപനം ഉടമ വയോധികനു പതിനായിരം രൂപ സമ്മാനം നൽകിയപ്പോൾ തന്റേതായ ഒരു സമ്മാനത്തുക അനുശ്രീയും അദ്ദേഹത്തിന് നൽകി. വിഡിയോ പുറത്തുവന്നതോടെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

Cinema News: Actress Anusree heart warming video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

SCROLL FOR NEXT