അനുശ്രീയുടെ ഗൃഹപ്രവേശത്തില്‍ നിന്ന് വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'അനുശ്രീ നായർ, എന്റെ വീട്': കൊച്ചിയിൽ പുതിയ വീട് വച്ച് നടി, ​​​ഗൃഹപ്രവേശം ആഘോഷമാക്കി താരങ്ങൾ

കൊച്ചിയിൽ സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചിയിൽ പുതിയ വീട് നിർമിച്ച് നടി അനുശ്രീ. ​ഗൃഹപ്രവേശ ചടങ്ങിന് മലയാളത്തിലെ നിരവധി താരങ്ങളാണ് പങ്കെടുത്തത്. നടി തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കൊച്ചിയിൽ സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്.

ഗൃഹപ്രവേശ ചടങ്ങിൽ മലയാള സിനിമയിൽ നിന്ന് ദിലീപ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, ഗ്രേസ് ആന്‍റണി, ലാൽ ജോസ്, അപർണ ബാലമുരളി, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അനന്യ തുടങ്ങിയ വൻ താനിരയാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക ഭർത്താവിനൊപ്പമാണ് പരിപാടിക്ക് എത്തിയത്.

അനുശ്രീ നായർ, എന്റെ വീട് എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. വീടിനെക്കുറിച്ച് പറയുമ്പോഴെല്ലാം എന്റെ വീട് എന്ന് പറയാൻ തുടങ്ങിയതോടെയാണ് അങ്ങനെയൊരു പേരിടാൻ തീരുമാനിച്ചത് എന്നാണ് അനുശ്രീ പറയുന്നത്. കൊച്ചിയിലെ അനുശ്രീയുടെ രണ്ടാമത്ത വീടാണ് ഇത്. നേരത്തെ താരം കാക്കനാട് ഒരു ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു.

കൊച്ചിയിൽ‍ വീടു വയ്ക്കണമെന്നോർത്ത് ആദ്യമെടുത്ത സ്ഥലം ഇതായിരുന്നു. പിന്നീട് ചില കാരണങ്ങൾകൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്ലാറ്റ് മേടിച്ചു. നാലഞ്ച് വർഷം കൊണ്ടാണ് ഇപ്പോൾ ഈ വീട് ഒരുങ്ങിയത്. ഒത്തിരി സന്തോഷം. എന്റെ സുഹൃത്തുക്കളാണ് ഇക്കാര്യത്തിൽ നന്നായി പിന്തുണച്ചത്. കൂടെ നിന്ന എല്ലാവരോടും സ്നേഹം’–അനുശ്രീ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT