സുഹൃത്തുക്കൾക്കൊപ്പം അനുശ്രീ/ ഇൻസ്റ്റ​ഗ്രാം 
Entertainment

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ അനുശ്രീ, ഇത് സദാചാര ആങ്ങളമാർക്കുള്ള മറുപടി; ചിത്രങ്ങൾ

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് താരം മറുപടി കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താരത്തിന്റെ ഇൻസ്റ്റ​ഗ്രാം ഫീഡ് നിറയെ മൂന്നാർ യാത്രയുടെ വിശേഷങ്ങളാണ്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിന്റെ യാത്ര. താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ഉപദേശവും ചീത്ത വിളിയുമായി നിരവധി പേർ എത്തിയിരുന്നു. ഇപ്പോൾ സൈബർ ആങ്ങളമാർക്കുള്ള മറുപടിയുമായി എത്തുകയാണ് താരം. 

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് താരം മറുപടി കുറിച്ചത്. ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? ഉത്തരം- ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോൾ സുഹൃത്തുക്കൾ തനിക്ക് കാവലായി ഒപ്പംനിന്നു- അനുശ്രീ കുറിച്ചു. സ്വിമ്മിങ് സ്യൂട്ട് ധരിച്ചാണ് താരത്തിന്റെ ചിത്രങ്ങൾ.

 താരത്തിന്റെ സുഹൃത്തുക്കളായ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിതിനേയും മഹേഷിനേയും ചിത്രത്തിൽ കാണാം. ഇവർക്കൊപ്പമായിരുന്നു താരത്തിന്റെ മൂന്നാർ യാത്ര. എന്തായാലും താരത്തിന്റെ ചിത്രങ്ങൾക്കും ക്യാപ്ഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സദാചാര ആങ്ങളമാർക്ക് ഇതിലും മികച്ച മറുപടിയില്ലെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ പൂളിൽ നിന്നുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇതിന് താഴെയും താരത്തിന് നേര രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ