ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മഞ്ജു വാര്യർക്ക് പകരം അപർണ ബാലമുരളി, പൃഥ്വിരാജിന്റെ കാപ്പയിൽ നായിക

അജിത്ത് കുമാർ നായകനായി എത്തുന്ന എകെ 61 ന്റെ ഷൂട്ടിങ് തിരക്കിലായതിനാലാണ് മഞ്ജു വാര്യർ ചിത്രത്തിൽ നിന്ന് പിന്മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിൽ അപർണ ബാലമുരളി നായികയാവും. ചിത്രത്തിൽ മഞ്ജു വാര്യർ പിന്മാറിയതോടെയാണ് നായികയായി അപർണ എത്തിയത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോ​ഗമിക്കുകയാണ്. 

അജിത്ത് കുമാർ നായകനായി എത്തുന്ന എകെ 61 ന്റെ ഷൂട്ടിങ് തിരക്കിലായതിനാലാണ് മഞ്ജു വാര്യർ ചിത്രത്തിൽ നിന്ന് പിന്മാറിയത്. ചിത്രത്തിനായി ചെന്നൈയിലാണ് മഞ്ജു ഇപ്പോഴുള്ളത്.  ജൂലൈ 15നാണ് കാപ്പയുടെ ചിത്രീകരണം ആരംഭിച്ചത്. 'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു ചിത്രം സംവിധാനം ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ചിത്രം ഷാജി കൈലാസ് ഏറ്റെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT