Mrunal Thakur, Yashasvi Jaiswal 
Entertainment

'ന്യു കപ്പിള്‍ ഇന്‍ ടൗണ്‍'; മൃണാല്‍ ഠാക്കൂറും യശ്വസി ജയ്‌സ്വാളും പ്രണയത്തിലോ? ചര്‍ച്ചയായി കഫേയില്‍ നിന്നുള്ള വിഡിയോ

ചര്‍ച്ചകളോട് മൃണാല്‍ ഠാക്കൂറും യശ്വസി ജയ്‌സ്വാളും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയകഥകള്‍ക്ക് എന്നും ആരാധകരുണ്ട്. മന്‍സൂര്‍ അലി ഖാന്‍ മുതല്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും അതിയ ഷെട്ടിയും കെഎല്‍ രാഹുലും വരെ നീണ്ടു നില്‍ക്കുന്ന നിരവധി ജോഡികളുണ്ട് ഇങ്ങനെ. ഇപ്പോഴിതാ പുതിയൊരു പ്രണയവാര്‍ത്തയ്ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ.

ബോളിവുഡിലേയും തെന്നിന്ത്യന്‍ സിനിമയിലേയും മിന്നും നായിക മൃണാല്‍ ഠാക്കൂറാണ് കഥയിലെ നായിക. നായകന്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളും. ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തിയാല്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എല്ലാത്തിനും കാരണമായത് മുംബൈയിലെ ഒരു കഫേയില്‍ നിന്നുള്ള വിഡിയോയും.

മുംബൈ ബാന്ദ്ര വെസ്റ്റിലെ കഫേയില്‍ നിന്നുള്ളതാണ് വിഡിയോ. വൈറലായി മാറിയിരിക്കുന്ന വിഡിയോയില്‍ മൃണാലിനേയും യശ്വസിയേയും കാണാം. മൃണാല്‍ കഫേയുടെ അകത്ത് നിന്ന് ചിലരോട് സംസാരിക്കുന്നതും യശ്വസി വാതില്‍ തുറന്ന് പുറത്തേക്ക് വന്ന് കാറില്‍ കയറി പോകുന്നതുമാണ് വിഡിയോയിലുള്ളത്. അതേസമയം, ഇരുവരും ഒരുമിച്ചിരിക്കുന്നതോ വരുന്നതോ പോകുന്നതോ വിഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ല.

എങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് കഥകള്‍ മെനയാന്‍ ഈ വിഡിയോ ധാരളമാണ്. ഇതിനോടകം തന്നെ മൃണാല്‍-യശ്വസി പ്രണയ ഗോസിപ്പ് എല്ലായിടത്തും ചര്‍ച്ചയായിരിക്കുകയാണ്. ചര്‍ച്ചകളോട് മൃണാല്‍ ഠാക്കൂറും യശ്വസി ജയ്‌സ്വാളും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ മുന്‍നിര താരമാണ് യശ്വസി. 2023 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ യുവതാരം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ്. ഈയ്യടുത്ത് അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തില്‍ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. അതേസമയം, ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് എത്തിയതാരമാണ് മൃണാല്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച സീതാരാമം മൃണാലിന് കേരളത്തിലും ആരാധകരെ നേടിക്കൊടുത്തിരുന്നു.

Are Mrunal Thakur and Yashasvi Jaiswal dating? Rumours rises as a video of them a Mumbai cafe goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ട്'; കരൂര്‍ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി; വിജയ്‌യ്ക്ക് തിരിച്ചടി

MG University: റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ,ലാബ് അസിസ്റ്റന്റ് ഒഴിവുകൾ

'നുണയൻ... മാപ്പും വേണ്ട ഒരു കോപ്പും വേണ്ട'

'ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; ഇവറ്റകളെ പെറ്റ് വളര്‍ത്തുന്നത് ആരാണ്?'; കടന്നാക്രമിച്ച് കങ്കണ

പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാം; അരക്കോടി സമ്പാദിക്കാന്‍ എസ്‌ഐപിയില്‍ ഇങ്ങനെ നിക്ഷേപിക്കൂ