Arjun Ashokan SM.COM
Entertainment

'എന്റെ സിനിമകളെല്ലാം പരാജയം, ഭാഗ്യം കൊണ്ട് മാത്രം സിനിമ കിട്ടുന്ന നടനെന്ന് റീല്‍'; എന്തുകൊണ്ടെന്ന് മനസിലായില്ല: അര്‍ജുന്‍ അശോകന്‍

'ചിലത് കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും. മനുഷ്യനല്ലേ'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തന്റെ വിഡിയോയ്ക്ക് അസംബന്ധ അടിക്കുറിപ്പ് നല്‍കിയ പേജിനെതിരെ നടന്‍ അര്‍ജുന്‍ അശോകന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് കണ്ടൊരു റീലിനെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. തനിക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് സിനിമകള്‍ കിട്ടുന്നതെന്നാണ് ആ റീലില്‍ പറഞ്ഞതെന്നാണ് അര്‍ജുന്‍ അശോകന്‍ പറയുന്നത്.

ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ജുന്റെ പ്രതികരണം. തന്റെ പടങ്ങളൊന്നും ഹിറ്റാകാറില്ലെന്നായിരുന്നു ആ റീലില്‍ പറഞ്ഞിരുന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്നാല്‍ താന്‍ അഭിനയിച്ച് ഹിറ്റായി മാറിയ സിനിമകളുടെ പേരുകള്‍ പറഞ്ഞു കൊണ്ട് അര്‍ജുന്‍ അശോകന്‍ വിമര്‍ശനത്തിന് മറുപടി നല്‍കുന്നുണ്ട്.

''സോഷ്യല്‍ മീഡിയ വളരെ ക്ലീനായി ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍. ഈയ്യടുത്തൊരു റീല്‍ കണ്ടു. എന്തോ ഭാഗ്യത്തിന് സിനിമകള്‍ കിട്ടുന്ന നടനാണ് ഞാനെന്ന രീതിയിലുള്ളത്. എന്തിനാണ് ആ റീല്‍ ഇട്ടതെന്ന് അറിയില്ല. എന്റെ പടങ്ങള്‍ ഹിറ്റാകാറില്ലെന്ന രീതിയിലാണ് സംസാരിക്കുന്നത്. പടങ്ങള്‍ പൊട്ടാറുണ്ട്. എല്ലാ പടമൊന്നും ഹിറ്റാകാറില്ല. അവസാനം ഇറങ്ങിയ ചത്താ പച്ച അത്യാവശ്യം കുഴപ്പമില്ലാതെ ഓടി. തലവര കുഴപ്പമില്ലാതെ ഓടി. അതിന് മുമ്പ് ഭ്രമയുഗവും രോമാഞ്ചവും ഓടി. എന്നിട്ടും ആളുകള്‍ എന്തിനാണ് ഇങ്ങനൊരു റീല്‍ ഇടുതെന്ന ഐഡിയ എനിക്ക് കിട്ടിയില്ല. ലാലേട്ടന്‍ പറഞ്ഞത് പോലെ, ആവശ്യമുള്ളത് മാത്രം എടുക്കാം, ഇല്ലാത്തത് എടുക്കണ്ട. പീസ്ഫുളായിട്ട് ഇരിക്കാം'' അര്‍ജുന്‍ അശോകന്‍ പറയുന്നു.

''ചിലത് കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും. മനുഷ്യനല്ലേ. തീര്‍ച്ചയായും തോന്നും. പക്ഷെ നമ്മള്‍ പ്രതികരിച്ചാല്‍ അത് വേറെ രീതിയിലേക്ക് മാറിയേക്കാം. നമ്മള്‍ വാക്കാലല്ല പറയുന്നത്. കമന്റിലാണ് പറയുന്നത്. അത് ഓരോ ആള്‍ക്കാരും വായിക്കുമ്പോള്‍ അവര്‍ നല്‍കുന്ന വ്യഖ്യാനത്തിലാകും കാര്യങ്ങള്‍ എടുക്കുക. നമ്മള്‍ പറയുന്ന രീതിയിലാകില്ല. എന്തിനാണ് വെറുതെ, നമ്മള്‍ നമ്മുടെ വഴിയ്ക്ക് അങ്ങ് പോവുക'' എന്നും അദ്ദേഹം പറയുന്നു.

Arjun Ashokan about a reel insulting him. It said he gets movie only because of luck.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക്, ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധം, ഫോട്ടോഗ്രാഫര്‍; ഗുരുമൂര്‍ത്തി തൃശൂരില്‍ പിടിയില്‍

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പത്തൊന്‍പതുകാരന്‍ മരിച്ചു

സെഞ്ച്വറി തിളക്കത്തില്‍ ഉസ്മാന്‍ ഖാന്‍; പാകിസ്ഥാന് വമ്പന്‍ സ്‌കോര്‍, കിരീടപ്പോരില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 338

'എഴുന്നേറ്റ ഉടൻ സ്വന്തം മൂത്രം കുടിച്ചു! 15 ദിവസം ഇങ്ങനെ ചെയ്തു, എന്റെ കാലിന്റെ പരിക്ക് പെട്ടെന്ന് ഭേദമായി'; ചർച്ചയായി നടന്റെ വാക്കുകൾ

സമ്പാദ്യം, പെന്‍ഷന്‍...; ലക്ഷങ്ങള്‍ നേടാന്‍ ഇതാ ഒരു കോമ്പോ സ്ട്രാറ്റജി, ​ഗ്യാരണ്ടീഡ് റിട്ടേൺ