റീച്ചിന് വേണ്ടി അസംബന്ധമായ ക്യാപ്ഷനുകള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ പേജുകളുടെ രീതിയ്‌ക്കെതിരെ നടന്‍ അര്‍ജുന്‍ അശോകന്‍. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള തന്റെ വിഡിയോ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റിന്റെ കമന്റിലൂടെയാണ് അര്‍ജുന്‍ അശോകന്റെ പ്രതികരണം. നടന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
പുതിയ ചിത്രമായ മെല്‍ക്കോയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സംഭവം. പരിപാടിയില്‍ നിന്നുള്ള അര്‍ജുന്‍ അശോകന്റെ വിഡിയോ പങ്കുവച്ചു കൊണ്ടുള്ള ഇന്ത്യന്‍ സിനിമ ഗ്യാലറിയുടെ പോസ്റ്റിലാണ് താരം പ്രതികരണവുമായെത്തിയത്. 'മൂന്ന് ലക്ഷം രൂപയുടെ ഐഫോണ്‍ നിലത്തേക്ക് വീണിട്ടും ആരും അറിയാതെ പതിയെ എടുത്ത് കയ്യില്‍ പിടിക്കുന്ന അശോകന്‍' എന്നായിരുന്നു ക്യാപ്ഷന്‍.
പിന്നാലെ അര്‍ജുന്‍ അശോകന്‍ കമന്റിലെത്തുകയായിരുന്നു. ''എന്തൊക്കെ ക്യാപ്ഷനാടെ.... ഇത്തിരി ഉളുപ്പ്?'' എന്നായിരുന്നു അര്‍ജുന്‍ അശോകന്റെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് മറുപടിയുമായെത്തുന്നത്. 'ഇതും അടുത്ത കണ്ടന്റ്. ഫോണ്‍ നിലത്ത് വീണതിനെപ്പറ്റി പറഞ്ഞപ്പോ അര്‍ജുന്‍ അശോകന്‍ ഇട്ട കമന്റ് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും'' എന്നായിരുന്നു സോഷ്യല്‍ മീഡിയുടെ പരിഹാസം.
''ഇവന്മാര്‍ക്ക് വയ്യ, ആരും കണ്ടില്ല. നിങ്ങള്‍ ലോകം മുഴുവന്‍ അറിയിച്ചല്ലോ, പിന്നെ ബാക്കിയെല്ലാവരും പത്രത്തില്‍ വാര്‍ത്ത കൊടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് പൊലീസ് വന്നിട്ടാണല്ലോ ഫോണ്‍ എടുത്ത് തരുന്നത്, പിന്നെ ഞങ്ങളുടെയൊക്കെ 10 കെ വിലയുള്ള ഫോണ്‍ താഴെ വീണാല്‍ ഞങ്ങള്‍ ചുമട്ടു തൊഴിലാളികളെ വിളിച്ചാണ് എടുപ്പിക്കാറ്, പിന്നെ അതെടുക്കാന്‍ ഇനി ഫയര്‍ ഫോഴ്‌സ് വരണോ? ഫോണ്‍ നിലത്തേക്ക് അല്ലേ വീണത്, അല്ലാതെ കിണറ്റിലേക്കൊന്നും അല്ലാലോ'' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates