Arjun Ashokan വിഡിയോ സ്ക്രീൻഷോ‌ട്ട്
Entertainment

'ഇതിൻ്റെ ബ്രേക്ക് എവിടെടാ..?'; തലവര ഷൂട്ടിനിടെ അർജുൻ അശോകന് അപകടം, വിഡിയോ പങ്കുവച്ച് സംവിധായകൻ

ശരത് സഭ സ്കൂട്ടർ ഓടിച്ച് വരുന്നതിനിടെ നിയന്ത്രണം വിട്ട് അർജുനെ ഇടിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് അർജുൻ അശോകൻ. തലവരയാണ് അർജുന്റേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തലവരയിൽ അർജുന്റെ പ്രകടനത്തിന് മികച്ച പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ തലവരയുടെ സെറ്റിലുണ്ടായ ഒരു അപകടത്തിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിന്റെ സംവിധായകൻ അഖിൽ അനിൽകുമാറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നടൻ ശരത് സഭ സ്കൂട്ടർ ഓടിച്ച് വരുന്നതിനിടെ നിയന്ത്രണം വിട്ട് അർജുനെ ഇടിക്കുകയായിരുന്നു. 'ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..?'- എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. നടൻ ​ഗണപതിയും നടി മഹിമ നമ്പ്യാരുമൊക്കെ കമന്റുമായെത്തിയിട്ടുണ്ട്. 'ഇതിനൊരു മാറ്റവും ഇല്ലല്ലേ' എന്നാണ് ​ഗണപതി കുറിച്ചിരിക്കുന്നത്. 'ആർക്കും ഒന്നും പറ്റിയില്ലല്ലോ അല്ലേ' എന്ന് മഹിമയും കുറിച്ചു.

അർജുൻ അശോകന്‍റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണ് തലവരയിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് തലവരയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

Cinema News: Actor Arjun Ashokan share Thalavara movie location accident video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT