മലയാളത്തിലെ യുവനടന്മാരില്‍ മുന്‍നിരക്കാരനാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്‍ ഹരിശ്രീ അശോകന്റെ പാതയിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നത്. എന്നാല്‍ അര്‍ജുന്‍ അശോകന്‍ എന്ന നടന് ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട്. നായകനായും സഹനടനായുമെല്ലാം അര്‍ജുന്‍ കയ്യടി നേടിയിട്ടുണ്ട്. ഭ്രമയുഗം, തലവര, ചത്താ പച്ച, ജാന്‍ എ മന്‍ തുടങ്ങിയ സിനിമകളിലെ അര്‍ജുന്റെ പ്രകടനം കയ്യടി നേടിയിരുന്നു.
മെല്‍ക്കൗ പോണ്ടിച്ചേരിയാണ് അര്‍ജുന്‍ അശോകന്റെ പുതിയ ചിത്രം. ഈ സിനിമയുടെ റിലീസിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകനുമായുള്ള അര്‍ജുന്‍ അശോകന്റെ വാക്‌പോര് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യവുമായി അര്‍ജുന്‍ അശോകനെ സമീപിച്ചപ്പോഴായിരുന്നു സംഭവം.
''അടുത്തിടെയാണ് ഡിസ്‌കോ ഇറങ്ങിയത്. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സിനിമ വരുന്നുണ്ടല്ലോ?'' എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. ചോദ്യം കേട്ടതും അര്‍ജുന്‍ അശോകന്‍ കുപിതനാവുകയായിരുന്നു. ''ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സിനിമയോ? ഇതിന് മുമ്പത്തെ ആഴ്ച ഏത് സിനിമയാ ഇറങ്ങിയത്?'' എന്നായിരുന്നു അര്‍ജുന്റെ പ്രതികരണം.
''പറയുമ്പോള്‍ കൃത്യമായി ഫ്രേസ് ചെയ്ത് പറയണം'' എന്ന് അര്‍ജുന്‍ പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം തിരുത്തി വീണ്ടും ചോദിച്ചു. എല്ലാത്തിലും വെവ്വേറെ വേഷങ്ങളാണല്ലോ എന്ന് ചോദിച്ചപ്പോള്‍ ''അങ്ങനെയാണല്ലോ ചെയ്യേണ്ടത്. അല്ലെങ്കില്‍ എന്നോട് നിര്‍ത്തി വീട്ടില്‍ പൊക്കോളാന്‍ പറയും'' എന്ന് അര്‍ജുന്‍ പ്രതികരിച്ചു.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നത് ചലഞ്ചാണോ എന്നായി മാധ്യമ പ്രവര്‍ത്തകന്‍. ''ചലഞ്ചല്ല, നമ്മുടെ ആഗ്രഹവും സ്വപ്‌നവുമല്ലേ, സിനിമാ നടനാവുക, അഭിനയിക്കുക എന്നത്. ചലഞ്ചായിട്ടല്ല. ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ മാത്രമേ ചലഞ്ച് ആണെന്ന് പറയുകയുള്ളൂ. സത്യത്തില്‍ നിങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന് കുറേ പ്രശ്‌നങ്ങളുണ്ട്. മര്യാദയ്ക്ക് ചോദിച്ചാല്‍ പോരെ? നമ്മളും സംസാരിക്കില്ലേ? മര്യാദയ്ക്ക് തന്നെയല്ലേ പറയുന്നതും?'' എന്നും അര്‍ജുന്‍ അശോകന്‍ മറുപടി നല്‍കി.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അര്‍ജുനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരെത്തുന്നുണ്ട്. ''ഇവന്മാരുടെ ചോദ്യത്തിന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം'' എന്നാണ് ചിലര്‍ പറയുന്നത്. അവന് തന്നെ പടം ഇഷ്ടപ്പെട്ടില്ല ഇതിന്റെ ദേഷ്യത്തില്‍ ആണെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates