Melcow Pondichery 
Entertainment

വീണ്ടും ഹിറ്റടിയ്ക്കാന്‍ യുവനിര; അരങ്ങില്‍ അര്‍ജുന്‍ അശോകനും ബാലുവും; 'മെല്‍കൗ പോണ്ടിച്ചേരി' വരുന്നു

ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫണ്‍ ത്രില്ലിംഗ് റൈഡ്

Author : സമകാലിക മലയാളം ഡെസ്ക്

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന 'മെല്‍കൗ പോണ്ടിച്ചേരി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. അരുണ്‍ ഗോപി എക്‌സൈമെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപിയും ജസ്റ്റിന്‍ ആന്‍ഡ് മാത്യു എന്റര്‍റ്റെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത് ദിലീപ്, സലിം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

നിഖില്‍ മോഹന്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സുനന്ദ ഫിലിപ്പ് ജസ്റ്റിന്‍, സൗമ്യ ജോണ്‍ അരുണ്‍. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയന്‍ ആണ്. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫണ്‍ ത്രില്ലിംഗ് റൈഡ് ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഇതിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിടുന്നതിന് മുന്നോടിയായി ചിത്രത്തിലെ താരങ്ങള്‍ ഒരുമിച്ച് അണിനിരന്ന രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.

ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗര്‍ ദാസ്, ആര്‍ട്ട് - അജി കുട്ടിയാണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍, മേക്കപ്പ് - ശ്വേതിന്‍ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെല്‍വി ജെ, സാന്ദ്ര ജസ്റ്റിന്‍, അസോസിയേറ്റ് ഡയറക്ടര്‍ - അരുണ്‍ലാല്‍ കരുണാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് - രാംനാഥ് മാഥൂര്‍, ഡിസൈന്‍സ് - ഇല്ലുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ് സുന്ദരന്‍, പിആര്‍ഒ - ശബരി

Arjun Ashokan starrer Melcow Pondichery title poster is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങുന്നു; ഇന്‍ജുറി ടൈം ഗോളില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

Today's Rashi Phalam July 07| ദീർഘകാലമായി ആഗ്രഹിച്ച കാര്യം സഫലമാകും, വ്യാപാരത്തിൽ ലാഭം വർധിക്കും

നടി ലക്ഷ്മിപ്രിയക്കും ഭര്‍ത്താവിനുമെതിരെ കേസ്; നടപടി അന്‍സിബയുടെ പരാതിയില്‍

വഴി തടഞ്ഞ് പ്രകടനം; മുന്‍ എംഎല്‍എയ്ക്ക് കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയും ശിക്ഷ

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മനോവിഷമം; എലിവിഷം കഴിച്ച യുവതി മരിച്ചു