Arya Babu ഇൻസ്റ്റ​ഗ്രാം
Entertainment

'ഖുഷി കഴിഞ്ഞാൽ ഈ ലോകത്ത് എനിക്കിഷ്ടം നിന്നെയാണ്'; സിബിനോട് ആര്യ

മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹ മണ്ഡപത്തിലേക്കെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ടിയും അവതാരകയുമായ ആര്യ ബാബു കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. കൊറിയോഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹ മണ്ഡപത്തിലേക്കെത്തിയത്.

'സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിത കാലത്തേക്ക്' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആര്യയുടെയും സിബിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ മതാചാര പ്രകാരവും ചടങ്ങുകൾ നടന്നിരുന്നു.

ആദ്യത്തെ ചടങ്ങിൽ ട്രഡീഷണൽ രീതിയിലാണ് ഇരുവരും അണിഞ്ഞൊരുങ്ങിയതെങ്കിൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി വെസ്റ്റേൺ ലുക്കിലായിരുന്നു രണ്ടാമത്തെ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. തൂവെള്ള നിറത്തിലുള്ള ഗൗൺ അണിഞ്ഞ് സിബിനോട് വിവാഹപ്രതിജ്ഞ ചൊല്ലുന്ന ആര്യയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

കറുപ്പ് നിറത്തിലുള്ള സ്യൂട്ടും പാന്റുമായിരുന്നു സിബിന്റെ വേഷം. ''ഖുഷി കഴിഞ്ഞാൽ, ഈ ലോകത്ത് മറ്റെന്തിനെക്കാളും എനിക്കിഷ്ടം നിന്നെയാണ്, ഞാൻ‌ നിന്നെ സ്നേഹിക്കുന്നു'', എന്നും ആര്യ വിഡിയോയിൽ പറയുന്നുണ്ട്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

Cinema News: Actress Arya said to Sibin that he is the second person she loves in this world after her daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT