Asha Sharath ഇന്‍സ്റ്റഗ്രാം
Entertainment

'എട്ടാം മാസത്തില്‍ കുഞ്ഞിനെ നഷ്ടമായി, പ്രസവിക്കേണ്ടി വന്നു'; ട്രോമയുടെ കാലത്തെക്കുറിച്ച് ആശ ശരത്

എനിക്ക് മൂന്ന് മക്കള്‍ വേണമെന്നായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മൂന്നാമത്തെ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് നടി ആശ ശരത്. കുങ്കുമ്മപ്പൂവ് സീരിയിലില്‍ അഭിനയിക്കുന്നതിന് മുമ്പായിരുന്നു സംഭവം. അന്ന് താന്‍ കടന്നു പോയത് വല്ലാത്ത ട്രോമയിലൂടെയായിരുന്നുവെന്നാണ് ആശ ശരത് പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത് മനസ് തുറന്നത്. അന്ന് തനിക്ക് പിന്തുണയായി കൂടെ നിന്നത് ഭര്‍ത്താവാണെന്നും ആശ ശരത് പറയുന്നുണ്ട്.

''എനിക്ക് മൂന്ന് മക്കള്‍ വേണമെന്നായിരുന്നു. അമ്മുവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവില്‍ അഭിനയിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ഗര്‍ഭിണിയായിരുന്നു. ആണ്‍കുട്ടിയായിരുന്നു. എന്നാല്‍ എട്ട് മാസം ആയപ്പോള്‍ ഉള്ളിലെ പ്ലാസന്റ പ്രീവിയര്‍ തിരിഞ്ഞ് വരണമല്ലോ. എനിക്ക് കുഞ്ഞിനെ നഷ്ടമായി. വൈകാരികമായി വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോര്‍മല്‍ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളും മറ്റും. കുഞ്ഞും ഇല്ല. ഭയങ്കര ട്രോമയുടെ കാലഘട്ടമായിരുന്നു'' ആശ ശരത് പറയുന്നു.

''മൂന്ന് കുട്ടികളേയും പ്രസവിച്ചത് നാട്ടിലാണ്. 40 ദിവസം കഴിഞ്ഞ് തിരിച്ചു പോകും. ആ സമയത്ത് റേഡിയോയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ജോലിയില്ലാതിരുന്നിട്ടില്ല. തിരിച്ചു പോകുമ്പോള്‍ കുട്ടികളേയും കൊണ്ടാണ് പോവുക. പങ്കുവിന് ഒരു വയസുള്ളപ്പോള്‍ ഞാന്‍ അമ്മുവിനെ ഗര്‍ഭം ധരിച്ചിട്ടുണ്ട്. ശരത്തേട്ടന് ആ സമയത്ത് ജോലിയാണ്. പിന്നെയാണ് ബിസിനസിലേക്ക് പോവുക. പ്രെഗ്നന്‍സിയുടെ ട്രോമയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. തിരക്കിലായിരുന്നു. എന്തൊക്കെ ട്രോമയിലൂടെയായിരിക്കും പോയതെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ട്. ആ സമയത്ത് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ടത് ഭര്‍ത്താവാണ്.'' എന്നും ആശ ശരത് പറയുന്നു.

കുങ്കുമപ്പൂവ് പരമ്പരയിലൂടെയാണ് ആശ ശരത് താരമാകുന്നത്. പിന്നാലെ സിനിമയിലെത്തി. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ എതിരാളിയായി മിന്നും പ്രകടനം കാഴ്ചവച്ചതോടെ മലയാള സിനിമയിലെ സജീവസാന്നിധ്യമായി മാറി. ഇപ്പോഴിതാ ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആശ ശരത്ത്.

Asha Sharath opens up about losing her child at eight months. Calls it the time of trauma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനം; എല്‍ഡിഎഫ് പ്രകടന പത്രിക

ക്ഷേമപെന്‍ഷന്‍ മൂവായിരം; കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം; എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്‍റെ സൗജന്യ ഇന്‍ഷൂറന്‍സ്: യുഡിഎഫ് പ്രകടന പത്രിക

'ഒരു വിവാഹ സാ​​ഹചര്യത്തിൽ'; 21-ാം വിവാഹ വാർഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും

നല്ല ഡാർ‌ക്ക് ചോക്ലേറ്റ് ഏങ്ങനെ നോക്കി വാങ്ങിക്കാം

രാമനായി രൺബീർ കപൂർ; ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ കാരക്ടർ ടീസർ

SCROLL FOR NEXT