Asha Sharath about Kamaldalam 
Entertainment

'കമലദള'ത്തില്‍ മോനിഷ ചെയ്ത വേഷം ഓഫര്‍ വന്നിരുന്നു; വിളിച്ചത് ജയറാമേട്ടനാണ്: ആശ ശരത്ത്

ദൃശ്യത്തിനുമൊക്കെ ഒരുപാട് മുമ്പ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷനിലൂടെയാണ് ആശ ശരത്ത് എന്ന അഭിനേത്രി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയിലെത്തി. അറിയപ്പെടുന്ന താരമായി. ദൃശ്യം പരമ്പരയില്‍ മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് നിന്ന് അഭിനയിച്ച് കയ്യടി നേടി. എന്നാല്‍ ദൃശ്യത്തിനുമൊക്കെ ഒരുപാട് മുമ്പ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ആശ ശരത്തിനെ തേടിയെത്തിയിരുന്നു.

1992 ല്‍ പുറത്തിറങ്ങിയ കമലദളം എന്ന ചിത്രത്തില്‍ മോനിഷ അവതരിപ്പിച്ച വേഷമായിരുന്നു ആശ ശരത്തിനെ തേടി വന്നത്. നടന്‍ ജയറാമാണ് ചിത്രത്തിലേക്ക് ആശയെ വിളിക്കുന്നതും. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത്ത് ആ കഥ പങ്കുവച്ചത്.

''കമലദളത്തിലേക്ക് എന്നെ വിളിക്കുന്നത് ജയറാമേട്ടനാണ്. ലാലേട്ടന്റെ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, അവര്‍ ആശയെ വിളിക്കുമെന്ന് പറഞ്ഞു. എനിക്ക് നാഷണല്‍ ലെവലില്‍ ഒരു ഫസ്റ്റ് കിട്ടിയിരുന്നു. അത് പത്രത്തില്‍ പടം വന്നത് കണ്ടാണ് വിളിക്കുന്നത്. അവര്‍ ഡാന്‍സ് ചെയ്യുന്ന കുട്ടികളെ തേടി നടക്കുകയായിരുന്നു. മോനിഷ ചെയ്ത വേഷമാണ്. ജയറാമേട്ടന്‍ വിളിച്ചു. അദ്ദേഹം അടുത്ത വീടുമാണ്'' ആശ ശരത്ത് പറയുന്നു.

''അച്ഛനും അമ്മയും കല്യാണമാണ് പ്രധാനമെന്ന് പറഞ്ഞു. സിനിമയില്‍ അഭിനയിച്ചാല്‍ കല്യാണം നടക്കാന്‍ ബുദ്ധിമുട്ടാകും എന്ന തോന്നലുള്ള കാലമായിരുന്നു. സിനിമയൊന്നും എന്റെ മോഹത്തിലോ സ്വപ്‌നത്തിന്റെ അറ്റത്തോ ഉണ്ടായിരുന്നില്ല. വിവാഹ ശേഷം നിനക്ക് കഴിവുണ്ടെങ്കില്‍, പറക്കാന്‍ പറ്റുമെങ്കില്‍ പറക്കണം എന്ന് പറയുന്നൊരാള്‍ ജീവിതത്തിലേക്ക് വന്നു'' എന്നും ആശ ശരത്ത് പറയുന്നുണ്ട്.

തനിക്ക് അതിനുള്ള കഴിവില്ല. പക്ഷെ നിനക്ക് കഴിവുണ്ട്. അതിനാല്‍ പിന്നീട് തിരിഞ്ഞു നോക്കി വിഷമിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നും ഭരത്താവ് ശരത്ത് പറഞ്ഞതായി ആശ പറയുന്നു. അതേസമയം അന്ന് തന്നെ സിനിമയിലേക്ക് വിളിച്ച ജയറാമിനൊപ്പം നായികയായി ആശയെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസും പ്രധാന വേഷത്തിലെത്തുന്ന ആശകള്‍ ആയിരം ആണ് ചിത്രം.

Asha Sharath was offered the role of Monisha in Kamaladalam starring Mohanlal. Jayaram was the one who called her. But her parents disapproved.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസമെങ്കിലും അവധി വേണം; ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതി; സമസ്ത

മരുന്നിനെക്കാൾ പവർഫുൾ, ആരോ​ഗ്യകരമായ ജീവിതശൈലി പ്രമേഹത്തെ 20 വർഷം വരെ ചെറുക്കും

'എണ്ണി കൊണ്ട് ഇരിക്കുന്നു, കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ'; രാഹുലിന്റെ വക്കീൽ നോട്ടീസിനെ പരിഹസിച്ച് ഷഹനാസ്

കരുത്തുറ്റ ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ആർ ലോഞ്ച് ഈ മാസം അവസാനം

‘ഇൻസ്പയറിങ് ഡേ’; അജിത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവച്ച് ശിവകാർത്തികേയൻ, വൈറലായി ചിത്രങ്ങൾ

SCROLL FOR NEXT