Asif Ali വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

'സ്പൈഡർ മാനി'ൽ അദ്ദേഹത്തിന്റെ ആന്റി 'സ്പൈ‍ഡർ മാനോ'ട് പറയുന്നത് എന്താണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിനെക്കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കരയുന്ന കുട്ടികളെ ശാന്തരാക്കാൻ മാതാപിതാക്കൾ ഫോൺ നൽകുന്ന ശീലത്തെക്കുറിച്ചും ഇന്റർനെറ്റ് കുട്ടികൾക്ക് നൽകുന്ന വലിയ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

"നിങ്ങൾ സൂപ്പർ ഹീറോസിന്റെ സിനിമകൾ കാണാറുണ്ടോ ?. ഇല്ലേ. 'സ്പൈഡർ മാൻ', 'സൂപ്പർ മാൻ'. എന്റെ പ്രിയപ്പെട്ടത് 'അയൺ മാൻ' ആണ്. നമ്മുടെ സൂപ്പർ ഹീറോ രമേശ് ചെന്നിത്തല സാറുൾപ്പെടെ, ഇവർക്കെല്ലാവർക്കും സൂപ്പർ പവർ കിട്ടിയത്, ഇവരുടെ എല്ലാവരുടെയും പ്രായത്തിന്റെ പല പല ഘട്ടങ്ങളിലാണ്. ഇവരെല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പക്വത ആർജിച്ചിട്ടാണ് എല്ലാവർക്കും സൂപ്പർ പവറുകൾ കിട്ടിയത്.

പക്ഷേ നിങ്ങൾക്ക് സൂപ്പർ പവർ കിട്ടുന്നത് എപ്പോഴാണെന്ന് അറിയാമോ ?. നിങ്ങൾ ജനിച്ച് വീണ് കരഞ്ഞു തുടങ്ങിയപ്പോഴാണ്. അതായത് നിങ്ങൾ കരഞ്ഞു തുടങ്ങി നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ കൈകാര്യം ചെയ്യാൻ പറ്റില്ല എന്ന് തിരിച്ചറിയുന്ന പോയിന്റിൽ നിങ്ങൾക്കെന്ത് കിട്ടും... നിങ്ങൾക്ക് ഫോൺ കിട്ടും. ഞാനും ചെയ്യുന്നത് അതാണ്. ഹയാൻ ജനിച്ച്, കുറച്ച് കഴിഞ്ഞപ്പോൾ അവനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായപ്പോൾ ഇവരെ മാനേജ് ചെയ്യാൻ ഞാനാദ്യം കൊടുത്തത് ഫോൺ ആണ്.

ആ ഫോണിൽ കൂടി ഇവർക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. ഇന്റർനെറ്റ് എന്ന് പറയുന്ന സൂപ്പർ പവറിലെ സാധ്യതകൾ എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ നമ്മുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും അധ്യാപകരെക്കാളുമൊക്കെ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറും.

നമുക്കുണ്ടാകുന്ന സംശയങ്ങൾ.. പണ്ട് മാതാപിതാക്കളോട് ചോദിച്ചു കൊണ്ടിരുന്നതിനേക്കാൾ കൂടുതൽ, അധ്യാപകരേക്കാൾ കൂടുതൽ എളുപ്പത്തിലും ഏറ്റവും ഫ്രീയായി നമുക്ക് ചോദിക്കാൻ പറ്റുന്നത് നമ്മുടെ ഫോണിലൂടെ നമ്മുടെ ഇന്റർനെറ്റിനോടാണ്. ആ സൈബർ സ്പെയ്സിനോടാണ്. നമ്മൾ ചോദിക്കുന്നതിന് കൃത്യമായ മറുപടി, ഒരു തെറ്റിദ്ധാരണയുമില്ലാതെ, നിങ്ങളുടെ പ്രായത്തിലുള്ള ഒരാളോട് പറയാമോ എന്ന് പോലും ചിന്തിക്കാത്ത രീതിയിലായിരിക്കും നിങ്ങൾക്ക് ആ മറുപടി കിട്ടുക.

അതൊരു വലിയ സൂപ്പർ പവറാണ്. എന്താകണം എന്നോ അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തീരുമാനം എടുക്കണമെന്നോ നിങ്ങൾക്ക് പക്വത വരുന്നതിന് മുൻപ് നിങ്ങൾക്ക് സമീപിക്കാവുന്ന സൂപ്പർ പവറാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. എത്ര പേർ സ്പൈഡർ മാൻ കണ്ടിട്ടുണ്ട്. 'സ്പൈഡർ മാനി'ൽ അദ്ദേഹത്തിന്റെ ആന്റി 'സ്പൈ‍ഡർ മാനോ'ട് പറയുന്നത് എന്താണ്.

ഒരു വലിയ സൂപ്പർ ഹീറോയ്ക്ക് ഒരു പവർ കിട്ടുമ്പോൾ, അതിന് അത്രയും വലിയ ഉത്തരവാദിത്വമുണ്ട്. നിങ്ങൾക്ക് ഇന്നുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് പറയുന്നത്, ഇതെങ്ങനെ ഉപയോ​ഗിക്കാം എന്നുള്ളതാണ്. ഇത് എത്രത്തോളം ഉപയോ​ഗിക്കാം എന്നുള്ളതാണ്. ഒരിക്കലും ഇതിനെ ലിമിറ്റ് ചെയ്യാൻ പറ്റില്ല. എനിക്ക് പറ്റില്ല. എനിക്കെപ്പോഴും ഞാൻ ഷൂട്ട് കഴിഞ്ഞ് വന്ന് നല്ല ക്ഷീണത്തിലാണെങ്കിലും ഞാൻ വീട്ടിലെ സംസാരം ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ കട്ടിലിലേക്ക് കയറുമ്പോൾ യൂട്യൂബിലേക്ക് കയറിക്കഴിഞ്ഞാൽ ഇഷ്ടമുള്ളതൊക്കെ നമ്മൾ കാണും.

ഏതോ സ്റ്റേജിൽ ഉറങ്ങിയാൽ ഉറങ്ങി. അല്ലെങ്കിൽ രാവിലെ വരെ കണ്ടു കൊണ്ടിരിക്കാം. ഇതിനെ ലിമിറ്റ് ചെയ്യാൻ ഞങ്ങൾക്ക് പോലും പറ്റുന്നില്ല. ഞങ്ങൾ എന്നുദ്ദേശിച്ചത്, പല പ്രായത്തിലുള്ള ആളുകളെയാണ്. ഈ ഫോണിൽ നിന്ന് ഒന്ന് മുഖം മാറ്റി, പുറത്തെ ലോകം ഒന്ന് കാണാൻ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട്. ഞങ്ങളെ കൊണ്ട് പോലും പറ്റുന്നില്ല. അപ്പോൾ നിങ്ങളുടെ കാര്യമെന്താണെന്ന് നമുക്കെല്ലാവർക്കുമറിയാം.

ഒരുപാട് സാധ്യതകളാണ് ഇന്റർനെറ്റ് നമ്മുടെ കുട്ടികളുടെ മുൻപിൽ ഒരുക്കി കൊടുക്കുന്നത്. ഇതൊരിക്കലും വലിയ അപകടമായിട്ടോ, ഒരു വലിയ തെറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണെന്നോ ഉള്ള മുൻധാരണയോടു കൂടി സമീപിക്കരുത്. അതിന്റെ സാധ്യതകൾ തീർച്ചയായിട്ടും മാതാപിതാക്കൾ മനസിലാക്കണം. നമ്മുടെ ജീവിതത്തിലെ പല തീരുമാനങ്ങളുമെടുക്കാൻ നമ്മൾ വൈകി പോയിട്ടുണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആ തിരിച്ചറിവ് നമ്മുടെ കുട്ടികൾക്ക് ഉണ്ടാകണം. അവരുടെ കരിയർ തിരഞ്ഞെടുക്കുന്ന സമയത്തും അവരുടെ ജീവിതം എത്രത്തോളം എളുപ്പമാക്കാം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമ്പോഴും അവർക്ക് സഹായകമാകുന്നത്, ഈ ലോകത്തിന്റെ ഏറ്റവും അപ്ഡേറ്റഡ് വേർഷൻസ് ആയ ഇന്റർനെറ്റ് സൗകര്യങ്ങളാണ്. എഐ ടൂൾസ് ആണ്. അത് അപകടകരമാണെന്ന രീതിയിൽ നമ്മളതിനെ സമീപിക്കരുത്". - ആസിഫ് അലി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Asif Ali talks about Internet and AI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!