നിക്ക് ജൊനാസ്, നിക്ക് ജൊനാസ് പരിപാടിക്കിടെ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പാട്ടുപാടുന്നതിനിടെ നിക്ക് ജൊനാസിന് നേരെ അടിവസ്ത്രം എറിഞ്ഞു: രൂക്ഷ വിമർശനം, വിഡിയോ വൈറല്‍

നിക്ക് ഗാനം ആലപിക്കുന്നതിനിടെ കാണികളില്‍ ഒരാള്‍ അടിവസ്ത്രം താരത്തിന് നേരെ എറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗായകനും നടനുമായി നിക്ക് ജൊനാസ് ഇന്ത്യക്കാര്‍ക്ക് പരിചിതനാവുന്നത് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് എന്ന നിലയിലാണ്. നിക്കും സഹോദരന്മാരും ഒന്നിച്ചുള്ള ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീത പരിപാടികള്‍ കാണാനായി ആയിരങ്ങളാണ് എത്താറുള്ളത്. ഒരു സംഗീത പരിപാടിക്കിടൈ നിക്കിന് നേരിട്ട ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

നിക്ക് ഗാനം ആലപിക്കുന്നതിനിടെ കാണികളില്‍ ഒരാള്‍ അടിവസ്ത്രം താരത്തിന് നേരെ എറിയുകയായിരുന്നു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ യാന്‍കീ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

കാണികളുടെ അടുത്തായി വന്നുനിന്ന് പാട്ടുപാടുകയായിരുന്നു നിക്ക്. അതിനിടെ കറുത്ത നിറത്തിലുള്ള ബ്രാ താരത്തിന് നേരെ ആരോ എറിയുകയായിരുന്നു. നിക്കിന്റെ അടുത്തായിട്ടാണ് അടിവസ്ത്രം വന്നുവീണത്. ഇത് കണ്ട് അമ്പരന്ന താരം പാട്ട് നിര്‍ത്തി അടിവസ്ത്രം വീണിടത്തേക്ക് നോക്കുന്നതും വിഡിയോയില്‍ കാണാം. തുടര്‍ന്ന് പാട്ട് തുടര്‍ന്ന താരം നടന്നുപോവുന്നതാണ് വിഡിയോയിലുള്ളത്. 

ആരാധകയുടെ മോശം പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. കലാകാരന്മാരെ ഇങ്ങനെ അപമാനിക്കരുതെന്നും അവരുടെ നേരെ വസ്തുക്കള്‍ എറിയാന്‍ പാടില്ലെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT