Baiju Santhosh വിഡിയോ സ്ക്രീൻഷോട്ട്‌‌‌
Entertainment

'ഈ സമൂഹത്തിൽ പൊലീസ് ഇല്ലാതെ എന്തെങ്കിലും നടക്കുമോ ?; അവരില്ലാത്ത ഒരു മണിക്കൂർ സങ്കല്പിക്കാൻ പോലും പറ്റില്ല'

ഒരു ആപത്ത് വന്നാൽ നമുക്ക് വിളിക്കാൻ ആരുമില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

എം പത്മകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഉയിർ'. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നടൻ ബൈജു സന്തോഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.

എഎസ്ഐ ജോയ് എന്ന കഥാപാത്രമായാണ് ബൈജു ചിത്രത്തിലെത്തിയത്. "ഈ സമൂഹത്തിൽ പൊലീസ് ഇല്ലാതെ എന്തെങ്കിലും നടക്കുമോ?. പൊലീസുകാരില്ലാത്ത ഒരു മണിക്കൂർ ഒന്ന് ചിന്തിച്ചു നോക്കിക്കേ. ഒരു ആപത്ത് വന്നാൽ നമുക്ക് വിളിക്കാൻ ആരുമില്ല.

ആ അവസ്ഥയൊന്ന് ആലോചിച്ച് നോക്കിക്കേ. പൊലീസുകാരെയൊക്കെ പലരും പല രീതിയിൽ കുറ്റമൊക്കെ പറയും. പക്ഷേ അവരില്ലാത്ത ഒരു മണിക്കൂർ സങ്കല്പിക്കാൻ പോലും പറ്റില്ല. എല്ലാ ഡിപ്പാർട്ട്മെന്റിലും കുഴപ്പക്കാരുണ്ട്. കുറച്ച് ആൾക്കാർ കുഴപ്പക്കാർ സിനിമയിൽ ഇല്ലേ. എല്ലാത്തിലുമുണ്ട്. ഇതിൽ നല്ല പൊലീസുകാരാണ്.

ഞാൻ ഈ സിനിമയിൽ ഒരു എഎസ്ഐ ആണ്. ജോയ് എന്നാണ് പേര്. അങ്ങനെയൊരു കഥാപാത്രമാണ്. പുള്ളിക്ക് മക്കളൊന്നും ഇല്ല. കുട്ടികൾ വേണമെന്ന് ആ​ഗ്രഹമുള്ള ഒരാളാണ് ജോയ്. അതിന്റെ വിഷമങ്ങളും അയാൾക്കുണ്ട്. റോഷൻ അവതരിപ്പിക്കുന്ന കാരക്ടറിന്റെ സഹായി ആണ് ജോയ്". - ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബൈജു സന്തോഷ് പറഞ്ഞു.

Baiju Santhosh talks about Police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം