Balayya എക്സ്
Entertainment

ഹിറ്റ്‌ലറടക്കമുള്ളവര്‍ ആറ്റം ബോംബും കമ്പ്യൂട്ടറും കണ്ടുപിടിച്ചത് വേദങ്ങളിലൂടെ; ഉപനിഷത്തുകളുമാണ് മോഡേണ്‍ യുഗത്തിന് വഴികാട്ടി: ബാലയ്യ

ഇന്‍ജെക്ഷനും അനസ്തേഷ്യയും ഓപ്പറേഷനും ആധുനിക വൈദ്യശാസ്ത്രത്തിന് മുന്നേ ഇന്ത്യയിലുണ്ടെന്നും ബാലയ്യ

സമകാലിക മലയാളം ഡെസ്ക്

വലിയ പ്രതീക്ഷകളോടെ ബോക്‌സ് ഓഫീസിലെത്തിയ ചിത്രമാണ് അഖണ്ഡ 2. ചിത്രത്തിന്റെ ആദ്യഭാഗം വലിയ വിജയമായിരുന്നു. പ്രതീക്ഷിച്ചത് പോലെ രണ്ടാം ഭാഗവും ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ട്രോളുകളില്‍ നിറയുന്നുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ പണം വാരുകയാണ് ബാലയ്യ ചിത്രം.

ഇതിനിടെ അഖണ്ഡ 2 വിന്റെ സക്‌സസ് പരിപാടിയില്‍ നന്ദമുരി ബാലകൃഷ്ണ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വേദ ഗ്രന്ഥങ്ങളില്‍ നിന്നുമാണ് ഹിറ്റ്‌ലര്‍ അടക്കം വേദങ്ങള്‍ പഠിച്ചിട്ടുണ്ട്. ആറ്റം ബോംബും കമ്പ്യൂട്ടറുമെല്ലാം നിര്‍മിച്ചത് ഈ അറിവ് വച്ചാണെന്നുമാണ് ബാലയ്യ പറയുന്നത്.

'സ്വന്തം വേരുകള്‍ എത്രമാത്രം മഹത്തരമാണെന്ന് ഇന്നത്തെ തലമുറയെ അറിയിക്കേണ്ടതുണ്ട്. സിനിമ എന്ന ശക്തമായ മാധ്യമം ഞങ്ങള്‍ അതിന് വേണ്ടിയാണ് ഉപയോഗിച്ചത്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും എത്ര വലുതാണെന്ന് ഇന്ന് ആര്‍ക്കും അത്ര ധാരണയില്ല. വേദങ്ങളും ഉപനിഷത്തുകളുമാണ് ഇന്നത്തെ മോഡേണ്‍ യുഗത്തിന് വഴികാട്ടിയായത്.'' ബാലയ്യ പറയുന്നു.

നമ്മുടെ വേദങ്ങളെല്ലാം പഠിച്ച വിദേശികള്‍ അതെല്ലാം അവരുടെ നാട്ടില്‍ കൊണ്ടുപോയി തര്‍ജമ ചെയ്തിട്ടുണ്ട്. ഹിറ്റ്ലറടക്കമുള്ളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. അതില്‍ നിന്ന് ലഭിച്ച അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുകളുമെല്ലാം നിര്‍മിച്ചത്. വേദഗ്രന്ഥങ്ങളില്‍ പണ്ടേ ഇതിനെക്കുറിച്ചെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. അതെല്ലാം മനസിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം' എന്നും ബാലയ്യ പറയുന്നു.

ശുശ്രുതന്‍ എന്ന ആയുര്‍വേദ പണ്ഡിതന്‍ പൗരാണിക കാലത്ത് പല അത്ഭുതങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്‍ജെക്ഷന്‍, അനസ്തേഷ്യ, ഓപ്പറേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന് മുന്നേ ഇന്ത്യയില്‍ ചെയ്തിട്ടുണ്ടെന്നും ബാലയ്യ പറയുന്നുണ്ട്.. തന്റെ സിനിമകളിലൂടെ ഇക്കാര്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Balayya says Veda's inspired people like Hitler. Atomic Bombs and Computer were made because of Vedas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT