നുണക്കുഴി ടീസർ 
Entertainment

'ഇവന്‍ പഠിച്ച കള്ളനാ!': ചിരിപ്പിക്കാൻ ബേസിൽ; ജീത്തു ജോസഫിന്റെ നുണക്കുഴി ടീസർ

കോമഡി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഗ്രേസ് ആന്‍റണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ടീസർ പുറത്ത്. കോമഡി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഗ്രേസ് ആന്‍റണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ.ആർ. കൃഷ്ണകുമാർ ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. സരിഗമയാണ് നിര്‍മാണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ വിഷ്ണു ശ്യാം, സംഗീതം ജയ് ഉണ്ണിത്താൻ– വിഷ്ണു ശ്യാം,എഡിറ്റർ വിനായക് വി എസ്, വരികൾ വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, മേക്കപ്പ് അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്. പ്രൊഡക്‌ഷൻ കണ്ട്രോളർ പ്രണവ് മോഹൻ, ചീഫ് അസോ. ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ ആശിർവാദ്,പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ യെല്ലോടൂത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍