ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

റിലീസ് ദിവസം തന്നെ ബീസ്റ്റിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡ് ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി വിജയ് ആരാധകര്‍

തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളിലാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിജയ് നായകനാവുന്ന ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ വ്യാജനും ഇന്റർനെറ്റിൽ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രത്തിന്റെ വ്യാജപതിപ്പും പുറത്തിറങ്ങി. 

തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളിലാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.  പ്രധാന താരങ്ങളുടെ ചിത്രങ്ങൾ മുൻപും ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്.

ഇന്റർനെറ്റിൽ വ്യാജ പതിപ്പ് ഇറങ്ങിയതോടെ അനധികൃത വെബ്‌സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ചിത്രം ആരും കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകർ രംഗത്തെത്തി. നെൽസണാണ് ബീസ്റ്റിന്റെ സംവിധായകൻ. തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമാണ് റിലീസ് ചെയ്തത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT