Bejoy Nambiar 
Entertainment

സോളോയുടെ പരാജയം ഇന്നും വേദന, വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാത്തതിന്റെ കാരണം അതാണ്: ബിജോയ് നമ്പ്യാര്‍

ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. ആളുകള്‍ക്ക് ഷോക്ക് ആയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ, ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സോളോ. ചിത്രത്തിലെ പാട്ടുകളൊക്കെ വലിയ ഹിറ്റായിരുന്നു. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. സോളോയുടെ പരാജയമാണ് താന്‍ ഇന്നും മലയാളത്തില്‍ സിനിമകള്‍ ചെയ്യാതിരിക്കാനുള്ള കാരണമെന്നാണ് ബിജോയ് നമ്പ്യാര്‍ പറയുന്നത്.

ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജോയ് നമ്പ്യാര്‍ മനസ് തുറന്നത്. എന്താണ് സോളോയുടെ കഥയെന്നത് റിലീസിന് മുമ്പ് പ്രേക്ഷകരുമായി കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. അവര്‍ പ്രതീക്ഷിച്ചത് ദുല്‍ഖറിന്റെ മാസ് സിനിമയാകും എന്നായിരുന്നുവെന്നും ബിജോയ് നമ്പ്യാര്‍ പറയുന്നു.

''ദുല്‍ഖറിനെ കണ്ടപ്പോള്‍ എന്റെ പക്കല്‍ മൂന്ന് കഥകളേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. തമിഴിലും മലയാളത്തിലും ചെയ്യാമെന്ന് അദ്ദേഹമാണ് നിര്‍ദ്ദേശിക്കുന്നത്. ഞാനും അതിനോട് യോജിച്ചു. ഇന്നത്തേത് പോലെ സജീവമല്ല അന്ന് സോഷ്യല്‍ മീഡിയ. അതിനാല്‍ സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി ഇത് നാല് കഥയാണ്, ദുല്‍ഖര്‍ നാല് വേറെ വേറെ കഥാപാത്രങ്ങളായാണ് വരുന്നത് എന്നൊന്നും കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. അവര്‍ പോസ്റ്ററുകള്‍ കണ്ട് വിധിച്ചു. എന്താണ് വരുന്നതെന്ന് അവര്‍ക്ക് മനസിലായിരുന്നില്ല. ഞങ്ങള്‍ക്കത് കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. അവര്‍ കരുതിയത് ദുല്‍ഖറിന്റെ മാസ് സിനിമയാകുമെന്നാണ്.'' ബിജോയ് പറയുന്നു.

''മ്യൂസിക് നല്ല ശ്രദ്ധ നേടി. ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. ആളുകള്‍ തയ്യാറായിരുന്നില്ല, അതിനാല്‍ അവര്‍ക്ക് ഷോക്ക് ആയിരുന്നു. ആ ഞെട്ടല്‍ ബോക്‌സ് ഓഫീസ് വിജയമായി മാറിയില്ല. അത് നിരാശപ്പെടുത്തി. ഇന്ന് ഒരുപാട് സ്‌നേഹത്തോടെയാണ് ആളുകള്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ അന്ന് ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ പുതിയൊരു ക ാര്യത്തിനായി ശ്രമിക്കുകയായിരുന്നു. ദുല്‍ഖറിനെപ്പോലൊരു വലിയ താരം അതിന് തയ്യാറായെന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഞാന്‍ വീണ്ടുമൊരു മലയാളം സിനിമ ചെയ്യാതിരിക്കുന്നതിന് കാരണം സോളോയില്‍ നിന്നുണ്ടായ ഹൃദയവേദനയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയായിരുന്നു.'' എന്നും അദ്ദേഹം പറയുന്നു.

Bejoy Nambiar says Solo heartbreak is the reason why he never did a malayalam movie after.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍ നിനോ' ബാധിക്കില്ല; സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെയെത്തിയേക്കും

കുളിച്ചുകുറിതൊട്ട് രാജകീയ വരവ്; പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ തൃക്കടവൂര്‍ ശിവരാജു, വടക്കുന്നാഥന്റെ മണ്ണില്‍ ഊഷ്മള സ്വീകരണം- വിഡിയോ

'എന്നെ തല്ലിയ സംഭവം വിറ്റ് കാശാക്കിയ ആളാണ്; ഹർഭജന്റെ സൗഹൃദം വെറും അഭിനയം'; തുറന്നടിച്ച് ശ്രീശാന്ത്

'പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ'; ആര്‍ ശ്രീലേഖയെ പ്രതി ചേര്‍ത്തു

വേനല്‍ക്കാലത്ത് മില്‍ക്ക് ഷെയ്ക്കുകള്‍ പോലും ശരീരത്തിന് നല്ലതല്ല

SCROLL FOR NEXT