Bhagath Manuel 
Entertainment

'ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ച് പോയത്?'; ഡിവോഴ്‌സ് വാര്‍ത്ത കണ്ട് ഭാര്യ ചോദിച്ചു: ഭഗത് മാനുവല്‍

ഇവന് ഇത് തന്നെ വേണം എന്നൊക്കെ പറഞ്ഞവരുണ്ട്.

Author : അബിന്‍ പൊന്നപ്പന്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ കടന്നു വന്ന നടനാണ് ഭഗത് മാനുവല്‍. മലയാളികള്‍ക്ക് അടുത്ത വീട്ടിലെ പയ്യനാണ് ഭഗത്. ആട് അടക്കമുളള ചിത്രങ്ങളിലൂടെ കയ്യടി നേടാനും ഭഗത് മാനുവലിന് സാധിച്ചു. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് ഭഗത് പറഞ്ഞത് വാര്‍ത്തയായിരുന്നു.

പിന്നാലെ ഈ വിഡിയോ വച്ച് തന്റെ ഇപ്പോഴത്തെ ഭാര്യയുടേയും കുട്ടികളുടേയും ചിത്രങ്ങളും ചേര്‍ത്ത് ഇല്ലാക്കഥകള്‍ പ്രചരിക്കുകയാണ് ചിലര്‍. വാര്‍ത്ത കണ്ട് ഭാര്യ ഷെലിന്‍ തനിക്ക് മെസേജ് അയച്ചുവെന്നും ഭഗത് പറയുന്നു. ദി നെക്സ്റ്റ് 12 മിനിറ്റിനോടായിരുന്നു ഭഗത് മനസ് തുറന്നത്.

'ആ അഭിമുഖത്തിന് താഴെ വന്ന കമന്റ്‌സ് കണ്ടപ്പോഴാണ് ഇത്രയും ആള്‍ക്കാര്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായത്. ഞാന്‍ നശിച്ച് പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നും ഉണ്ട്. സത്യം പറഞ്ഞാല്‍ നന്ദിയുണ്ട് കേട്ടോ.'' എന്നാണ് താരം പറഞ്ഞ് തുടങ്ങുന്നത്. പിന്നാലെയാണ് നുണ പ്രചരണങ്ങളെക്കുറിച്ച് താരം സംസാരക്കുന്നത്.

''അതിനിടയ്ക്ക് വേറെ കമന്റുകളും ഉണ്ട്. യഥാര്‍ത്ഥത്തില്‍ സംഭവം എന്താണെന്ന് അറിയോ? ഞാനെന്റെ ആദ്യത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചതാണ്. ഞാന്‍ കുറച്ച് ഇമോഷണലായിരുന്നു. അതിന്റെ പേരില്‍ അവിടുന്നും ഇവിടുന്നും കട്ട് ചെയ്ത് എന്റെ മക്കളുടേയും ഭാര്യയുടേയും ഫോട്ടോകള്‍ വച്ച് വാര്‍ത്തയിറക്കി. ഡിവോഴ്‌സായി, ഇവന് ഇത് തന്നെ വേണം എന്നൊക്കെ പറഞ്ഞവരുണ്ട്.'' താരം പറയുന്നു.

''ഇതൊക്കെ കഴിഞ്ഞിട്ട് ഭാര്യ എനിക്കൊരു സാധനം അയച്ചു തന്നു. ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ച് പോയത് ? എന്നാണ് അവള്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞു അത് പഴയതാണെന്ന്. ദൈവത്തെ ഓര്‍ത്ത് പിള്ളേരുടെ ഫോട്ടോ വച്ചുള്ള പരിപാടി നിര്‍ത്തണം'' എന്നും ഭഗത് പറയുന്നു.

Bhagath Manuel talks about his wife's reaction to a misrepresented news about his divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം