'ഭഗവാൻ ദാസന്‍റെ രാമരാജ്യം' പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക് 
Entertainment

'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം'; വൈറലായി 'ഭഗവാൻ ദാസന്‍റെ രാമരാജ്യം' പോസ്റ്റർ

ശ്രദ്ധനേടി 'ഭഗവാൻ ദാസന്‍റെ രാമരാജ്യം'  റിലീസ് ദിനത്തിൽ പുറത്തുവിട്ട പോസ്റ്റർ

Author : സമകാലിക മലയാളം ഡെസ്ക്

പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പേര് കൊണ്ട് ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഭഗവാൻ ദാസന്‍റെ രാമരാജ്യം'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ദിവസമായ ഇന്ന് പുറത്തുവിട്ട സിനിമയുടെ പോസ്റ്റർ വൈറലാവുകയാണ്. 'ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം' എന്നാണ് പോസ്റ്ററിലെ വാചകം. ഈ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ഒരു പൊളിറ്റിക്കൽ സറ്റയറായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് റഷീദ് പറമ്പലാണ്. 

ടിജി രവി, അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഭാസ് നായകനായ 'ആദിപുരുഷ്' എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത് വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് ഈ പോസ്റ്റർ എന്നാണ് സൂചന.

കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ റിലീസ് ദിവസം പുറത്തുവിട്ട പോസ്റ്ററും ശ്രദ്ധനേടിയിരുന്നു. തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും തിയേറ്ററുകളിലേക്ക് വന്നേക്കണെ എന്നായിരുന്നു പോസ്റ്ററിലെ വാചകം. റോബിൻ റീൽസ് പ്രൊഡക്‌ഷൻസി'ന്‍റെ ബാനറിൽ റെയ്സൺ കല്ലടയിലാണ് ചിത്രം നിർമിക്കുന്നത്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂരാണ്. വിഷ്‌ണി ശിവശങ്കറാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT