കുട്ടിക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഭാഗ്യശ്രീ ബോര്‍സെ. താന്‍ ജനിച്ചതിന് പിന്നാലെ തന്നെ അച്ഛന് ജോലി നഷ്ടമായെന്നും അന്ന് മുതല്‍ കുടുംബം ജീവിച്ചത് കടുത്ത ദാരിദ്ര്യത്തിലാണെന്നാണ് താരം പറയുന്നത്. ഓണസ്റ്റ് ടൗണ്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു താരം.
''ജനിച്ചത് മുതല്‍ കണ്ടത് എന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകളാണ്. എന്റെ അച്ഛനും അമ്മയും ലോവര്‍ മിഡില്‍ ക്ലാസായിരുന്നു. ഇന്ന് കാണുന്നത് പോലൊരു സ്ഥിരിത ഞാന്‍ കണ്ടിട്ടില്ല. എല്ലാം അവര്‍ക്ക് പ്രതികൂലമാകുന്നതേ കണ്ടിട്ടുള്ളൂ. കുട്ടികള്‍ക്ക് നല്ലത് ചെയ്യാന്‍ അവര്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. സീറോയില്‍ നിന്നുമാണ് ഞങ്ങള്‍ കയറി വന്നത്'' താരം പറയുന്നു.
''കുട്ടിയായിരിക്കെ പണം എന്താണെന്ന് അറിയില്ല. പണം എത്ര പ്രധാനപ്പെട്ടതാണെന്ന് അറിയില്ല. ഭക്ഷണം വേണം, കളിക്കാന്‍ സ്ഥലം വേണം, സുഖമായി ജീവിക്കണം, അത്രയേ ആഗ്രഹിക്കൂ. പത്ത് രൂപയ്ക്ക് പച്ച മുളകും പത്ത് രൂപയ്ക്ക് ചീരയും വാങ്ങുന്നതിന്റെ കണക്ക് എഴുതി വെച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ഓരോ രൂപയും എണ്ണിയാണ് ചെലവാക്കിയിരുന്നത്. ഈ മാസം 300 രൂപ ചെലവായി, ഇനി അടുത്ത ആഴ്ച എന്ത് ചെയ്യും? എന്നാകും ആശങ്ക. നമ്മുടെ മാതാപിതാക്കള്‍ നമുക്കായി വളരെയധികം കഷ്ടപ്പെടുന്നുണ്ട്'' താരം പറയുന്നു.
''എനിക്കെന്തെങ്കിലും ജോലി തരുമോ? രണ്ട് പെണ്‍കുട്ടികളാണുള്ളതെന്ന് അച്ഛന്‍ അപേക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൊച്ചു കുട്ടിയെന്ന നിലയില്‍ അച്ഛനെ അങ്ങനെ കാണാന്‍ ആഗ്രഹിക്കില്ല. എന്റെ അച്ഛന് ഇനിയൊരിക്കലും അങ്ങനൊരു അവസ്ഥ വരരുതെന്ന് മാത്രമായിരുന്നു ചെറുപ്പം മുതല്‍ ആഗ്രഹിച്ചത്. അദ്ദേഹം തലയുയര്‍ത്തി നടക്കണം. അതായിരുന്നു ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള പ്രചോദനം. ഉള്ളിലെ എല്ലാ ആഗ്രഹവും അച്ഛനും അമ്മയ്ക്കും വേണ്ടിയുള്ളതാണ്'' ഭാഗ്യശ്രീ പറയുന്നു.
ഔറംഗാബാദിലാണ് ഭാഗ്യശ്രീയുടെ ജനനം. പിന്നാലെ കുടുംബം നൈജീരിയിലേക്ക് കുടിയേറുകയായിരുന്നു. ഏഴ് വര്‍ഷക്കാലം അവിടെയായിരുന്നു ജീവിച്ചത്. പിന്നീട് ഇന്ത്യയിലെത്തി. പഠനത്തിനൊപ്പം തന്നെ ഭാഗ്യശ്രീ മോഡലിങും കൊണ്ടു പോയി. ബോളിവുഡ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. 2023ല്‍ രവി തേജയ്‌ക്കൊപ്പം മിസ്റ്റര്‍ ബച്ചനില്‍ അഭിനയിച്ചതോടെ താരമായി മാറുകയായിരുന്നു. ലെനിന്‍ ആണ് ഒടുവിലിറങ്ങിയ സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates