Bhavana ഇൻസ്റ്റ​ഗ്രാം
Entertainment

'അമ്മ'യിലെ അംഗമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല: ഭാവന

രാജിവച്ചു പോയവർ തിരികെ വരണമെന്ന് ശ്വേത മേനോന്‍

സമകാലിക മലയാളം ഡെസ്ക്

താന്‍ 'അമ്മ'യിലെ അംഗമല്ലെന്നും തെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയില്ലെന്നും നടി ഭാവന. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ച അംഗമാണ് ഭാവന. കഴിഞ്ഞ ദിവസമാണ് അമ്മയിലെ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടന്നത്. നടി ശ്വേത മേനോനാണ് പുതിയ പ്രസിഡന്റ്. അതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു ഭാവനയുടെ പ്രതികരണം.

താന്‍ ഇപ്പോള്‍ അമ്മയിലെ അംഗമല്ല. പുതിയ ഭാരവാഹികള്‍ നേതൃത്വത്തിലേക്ക് വന്നതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോല്‍ അതേക്കുറിച്ച് സംസാരിക്കാം എന്നാണ് ഭാവനയുടെ പ്രതികരണം.

നേരത്തെ അമ്മയില്‍ നിന്നും രാജിവച്ചു പോയ അംഗങ്ങള്‍ തിരികെ വരണമെന്ന് ശ്വേത മേനോന്‍ പറഞ്ഞിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ രാജിവച്ചു പോയവരെ തിരികെ കൊണ്ടു വരാന്‍ താന്‍ മുന്‍കൈ എടുക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളേയും അമ്മ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ശ്വേത പറഞ്ഞിരുന്നു.

ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് അമ്മയുടെ തലപ്പത്ത് വനിതയെത്തുന്നത്. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍.

I am not a member of AMMA, don't know anything about eletion says Bhavana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

SCROLL FOR NEXT