Bhavana ഇൻസ്റ്റ​ഗ്രാം
Entertainment

'ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ല, ആരോടും സംസാരിച്ചില്ല'; നിശബ്ദമായൊരു പോരാട്ടത്തിലായിരുന്നു ഞാന്‍: ഭാവന

പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ തയ്യാറായിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

നിശബ്ദമായൊരു പോരാട്ടം നടത്തുകയാണ് താനെന്ന് നടി ഭാവന. കഴിഞ്ഞ ഒന്നര മാസക്കാലം താന്‍ ഒരു ബബിളിന് അകത്തായിരുന്നു. തന്റെ വീട്ടുകാരേയും അടുത്ത സുഹൃത്തുക്കളേയുമല്ലാതെ ആരേയും കണ്ടിരുന്നില്ലെന്നും ഭാവന. പുതിയ സിനിമയായ അനോമിയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. താന്‍ കഴിഞ്ഞ നാളുകളില്‍ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി.

''ഒറ്റവാക്കില്‍ പറയുക ബുദ്ധിമുട്ടാണ്. പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഒക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകാന്‍ ശ്രമിക്കുകയായിരിക്കും. ചില ദിവസങ്ങളില്‍ ഒക്കെയായിരിക്കില്ല. സമ്മിശ്രവികാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്.'' ഭാവന പറയുന്നു.

''എല്ലായിപ്പോഴും സന്തോഷിക്കാന്‍ ശ്രമിക്കുന്നൊരു ദുശ്ശീലം എനിക്കുണ്ട്. ചിലപ്പോള്‍ വളരെ ചെറുപ്പത്തില്‍ ഈ മേഖലയിലേക്ക് വന്നതു കൊണ്ടാകാം. എല്ലായിപ്പോഴും ചിരിച്ച്, സന്തോഷത്തോടെ കാണപ്പെടണം എന്നൊരു ചിന്ത മനസിന്റെ അടിത്തട്ടിലുണ്ട്. പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും കാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ സന്തോഷിക്കാന്‍ ഞാന്‍ എക്‌സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ല. പക്ഷെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവരും കാണുന്നു, അതിനാല്‍ ചിരിക്കുന്ന മുഖത്തോടെ നില്‍ക്കണം''.

''ഒന്നര മാസം ഞാന്‍ എന്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ തയ്യാറായിരുന്നില്ല. കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമായിരുന്നു കണ്ടിരുന്നത്. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു'' ഭാവന പറയുന്നു.

''ഈ അഭിമുഖത്തിനായി തയ്യാറാകുമ്പോഴൊക്കെ ഞാന്‍ സ്വയം ആത്മവിശ്വാസം പകരുകയായിരുന്നു. പക്ഷെ ഇവിടെ എത്തിയതും, എനിക്ക് പാല്‍പ്പറ്റേഷനുണ്ടാവുകയും ബ്ലാങ്ക് ആവുകയും ചെയ്തു. ചിരിക്കണോ വേണ്ടയോ എന്നറിയില്ല. പക്ഷെ എല്ലായിപ്പോഴും ആ അവസ്ഥയില്‍ തന്നെ തുടരാന്‍ സാധിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ പുറത്ത് വരേണ്ടി വരുമെന്ന് എനിക്കറിയാം. എന്റെ സിനിമ റിലീസാകാനുണ്ട്. എനിക്ക് ഈ സിനിമയില്‍ വിശ്വാസമുണ്ട്. എന്റെ ടീമിനെ കൈ വിടാനാകില്ല'' എന്നും ഭാവന പറയുന്നു.

Bhavana says she was fighting a silent battle. Was in a safety bubble for one and half months. didn't step out, met only family and close friends.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും; കേരളത്തിലെ നേതൃത്വം ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും'

തുലാവര്‍ഷം പിന്‍വാങ്ങി; ഇനി വരണ്ട കാലാവസ്ഥ

അഭിഭാഷകയും കുടംബവും ഉത്സവത്തിന് പോയി; വീട്ടിലെത്തിയ മോഷ്ടാക്കള്‍ 29 പവനും പണവും കവര്‍ന്നു

3,300 ജിബി ഹൈ-സ്പീഡ് ഡാറ്റ; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; ജനുവരിയില്‍ പിഴയായി ഈടാക്കിയത് 364,000 രൂപ

SCROLL FOR NEXT