Picnic 
Entertainment

ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം 'പിക്‌നികു'മായി ഭാവന സ്റ്റുഡിയോസ്; നായകന്‍ സന്ദീപ് പ്രദീപ്

കിരണ്‍ ജോസിയാണ് സിനിമയുടെ സംവിധാനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന് ശേഷം പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ്. സന്ദീപ് പ്രദീപ് നായകനായ ചിത്രത്തിന്റെ പേര് പിക്‌നിക് ആണ്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടുകൊണ്ടാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റിലും പ്രേമലുവിലും ഗിരീഷ് എഡിയുടെ സഹരചയിതാവായ കിരണ്‍ ജോസിയാണ് സിനിമയുടെ സംവിധാനം.

കിരണ്‍ ജോസി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിക്‌നിക്. അനുരാജ് ഒബിയ്‌ക്കൊപ്പം ചേര്‍ന്നാണ് കിരണ്‍ ജോസി പിക്‌നിക് എഴുതിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2027 ജനുവരി 14 നാകും ചിത്രം തിയേറ്ററുകളിലെത്തുക.

Picnic

ഇന്ദ്രജിത്ത് സുകുമാരന്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്. സുജിന ശ്രീധരന്‍, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആദര്‍ശ് സദാനന്ദന്‍ ആണ് ഛായാഹ്രണം. സനത് ശിവരാജ് ആണ് എഡിറ്റിങ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Bhavana Studios announces Picnic with Sandeep Pradeep.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആയിരം വോട്ട് തികച്ച് ഇല്ലാത്ത കോണ്‍ഗ്രസ്; 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 138 വോട്ടിന്റെ ഏകവിജയം'; നന്ദിഗ്രാമില്‍ മമതയുടെ 'മമത' തുണയാകുമോ?

'ഞാന്‍ മദ്യപാനം നിര്‍ത്തി, അതിനായി ചികിത്സ നടത്തി'; സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി; തുറന്നു പറഞ്ഞ് ധര്‍മജന്‍

ആസൂത്രണ ബോര്‍ഡ് നിയമന ക്രമക്കേട്: പിഎസ് സിക്ക് പ്രത്യേക നിയമപരിരക്ഷയില്ല; ക്രൈംബ്രാഞ്ചിന് നിയമോപദേശം

ഓപ്പറേഷൻ തൂഫാൻ: ബിഹാറിലും ചെന്നൈയിലുമായി ഒളിവിൽ കഴിഞ്ഞ നാല് വൻ ലഹരിക്കണ്ണികൾ വലയിൽ

ബിബിന്‍ ജോര്‍ജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് ധര്‍മജന്‍