സിദ്ധാര്‍ഥ് ശുക്ല , ഫെയ്‌സ്ബുക്ക്‌ 
Entertainment

ബിഗ് ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല മരിച്ചനിലയില്‍

ബിഗ് ബോസ് 13-ാം സീസണിലെ വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിഗ് ബോസ് 13-ാം സീസണിലെ വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.40 വയസ്സായിരുന്നു. 

ഉറങ്ങുന്നതിന് മുന്‍പ് ചില മരുന്നുകള്‍ കഴിച്ച സിദ്ധാര്‍ഥ് പിന്നീട് എഴുന്നേറ്റില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് സിദ്ധാര്‍ഥിന്റെ കുടുംബം.

ഷോബിസില്‍ മോഡലായാണ് സിദ്ധാര്‍ഥ് ശുക്ല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.  ബാബുല്‍ ക ആംഗ്‌ന ചുട്ടി ന എന്ന ടെലിവിഷന്‍ ഷോയിലെ അഭിനയത്തിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2014ലാണ് ബിഗ് ബോസ് 13-ാം സീസണില്‍ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തത്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സഹനടനായി അഭിനയിച്ചാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT