സുരേഷ് ​ഗോപി ബിജു മേനോൻ/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

സുരേഷ് ​ഗോപി ബിജു മേനോൻ കൂട്ടുകെട്ട് വീണ്ടും; അഭിനേതാക്കളെ തേടുന്നു 

ബിജു മേനോനും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ നിരവധി ഹിറ്റ് സിനിമകളിൽ ഒന്നിച്ചഭിനയിച്ച സുരേഷ് ​ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. എന്നാൽ ചിത്രത്തിന്റെ സംവിധായകനെ കുറിച്ചോ ചിത്രത്തിന്റെ പേരോ ഇതു വരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോൾ നടൻ ബിജു മേനോൻ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചു. 
 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. ബിജു മേനോന്റെ കൗമാര പ്രായം അവതരിപ്പിക്കാനാണ് അഭിനേതാവിനെ തേടുന്നത്. 'എഫ്‍ഐആർ', 'രണ്ടാം ഭാവം', 'ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്', 'കളിയാട്ടം', 'കിച്ചാമണി എംബിഎ', 'പത്രം' എന്നിവയിൽ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 

സഹീദ് അറാഫ് സംവിധാനം ചെയ്‌ത് തങ്കം ചിത്രമാണ് ബിജു മേനോന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. ശ്യാം പുഷ്കരൻ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത 'മേം ഹൂം മൂസ' ആണ് സുരേഷ് ​ഗോപിയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. വിഷ്‍ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT