'തലവൻ' ടീസർ വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഒരു ഇര വന്ന് കുടുങ്ങുന്നതു വരെ ഏത് കെണിയും അത് വെച്ചവന്റെ മോഹം മാത്രാ'; 'തലവൻ' ടീസർ

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍

സമകാലിക മലയാളം ഡെസ്ക്

ബിജു മേനോൻ, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന തലവൻ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥരുടെ വേഷത്തിലാണ് ഇരുവരും പ്രക്ഷ്യപ്പെടുന്നത്. ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൺ എന്നിവർ ചേർന്നാണ്.

അനുരാ​ഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട് തലവനിൽ തകർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ഡാർക്ക് മൂഡിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലാറായിരിക്കും ഈ ചിത്രം എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്.

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് തലവൻ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ശരൺ വേലായുധൻ ആണ് ഛായ​ഗ്രഹണം. ഫെബ്രുവരി 23 ചിത്രം തിയററ്ററുകളില്‍ റിലീസിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT