Samyuktha Varma, Biju Menon ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

"മേഘമൽഹാറി'ലെ സീരിയസ് സിറ്റുവേഷൻ അഭിനയിച്ച് കഴിഞ്ഞ് ഞങ്ങൾ ഭയങ്കര ചിരിയായിരുന്നു'; സംയുക്തയ്ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

കല്യാണത്തിന് മുൻപ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ 'മേഘമൽഹാറാ'ണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമയും. ഇരുവരും ഒന്നിച്ച് ഒന്നിലധികം സിനിമകളിൽ എത്തിയിട്ടുമുണ്ട്. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ', 'മഴ', 'മേഘമൽഹാർ' തുടങ്ങിയ സിനിമകളിലൊക്കെ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 2002 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് സംയുക്ത ഇടവേള എടുക്കുകയും ചെയ്തു. ഇപ്പോഴിതാ സംയുക്തയ്ക്കൊപ്പം ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബിജു മേനോൻ നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. സിനിമയിൽ ഇനി ഞങ്ങൾ ഒന്നിച്ച് വരുന്നത് പാടാണ് എന്നാണ് ബിജു മേനോൻ പറഞ്ഞത്.

'അവറാച്ചൻ ആൻഡ് സൺസ്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, അഖില ഭാർ​ഗവൻ എന്നിവരും മറ്റു കഥാപാത്രങ്ങളായെത്തുന്നുണ്ട്.

"ഞങ്ങൾ നല്ല കോമ്പോ അല്ലേ. സിനിമയിൽ ഇനി ഞങ്ങൾ ഒന്നിച്ച് വരുന്നത് പാടാണ്. നമ്മൾ അടുത്തറിയുന്തോറും നമുക്ക് ഒരുമിച്ച് അഭിനയിക്കാൻ വല്യ പാട് വരും. കല്യാണത്തിന് മുൻപ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ 'മേഘമൽഹാറാ'ണ്.

അതിലെ സീരിയസ് സിറ്റുവേഷനൊക്കെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോൾ ഞങ്ങൾക്ക് ഭയങ്കരമായി ചിരി വരുമായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടാണ്, ഒന്നിച്ച് അഭിനയിക്കാൻ".- മൈൽസ്റ്റോൺ മേക്കേഴ്സിനോട് ബിജു മേനോൻ പറഞ്ഞു.

Biju Menon talks about he doing a film with his wife Samyuktha Varma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരത്തിന്റെ പിരമിഡ് മാറ്റണം'; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം

15 ലക്ഷം രൂപ കൈയില്‍ ഉണ്ടോ?, അഞ്ചു വര്‍ഷം കൊണ്ട് 6,55,000 രൂപ അധികം സമ്പാദിക്കാം; കോബോ സ്ട്രാറ്റജി

പച്ചരിക്ക് പകരം ഈ ഒരു 'ഐറ്റം' ചേ‍ർക്കാം, ദോശ കൂടുതൽ ഹെൽത്തി ആകും

അദ്ഭുത തിരിച്ചുവരവും രക്ഷിച്ചില്ല; പാകിസ്ഥാനെ 'വൈറ്റ്‍വാഷ്' അടിച്ച് ഇം​​ഗ്ലണ്ട്!

ആയുർവേദ ഫാർമസി, തെറാപ്പി കോഴ്‌സുകളിൽ അഡ്മിഷൻ നേടാം; ഉയർന്ന പ്രായപരിധിയില്ല