ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ദുൽഖർ വളരെ ശാന്തനായ വിദ്യാർത്ഥി, ഒരിക്കലും ആരെക്കുറിച്ചും മോശമായി സംസാരിക്കില്ല'; അഭിനയ പരിശീലകൻ സൗരഭ് 

അദ്ദേഹത്തിന് അക്രമോത്സുകതയില്ല, ശാന്തതയാണ് മുഖമുദ്ര. ഒരിക്കലും വെറുതേ ഇരിക്കില്ല, എപ്പോഴും സജീവമായി അഭിനയിക്കാൻ തയ്യാറായി ഇരിപ്പുണ്ടാവും

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ ലോകത്തു മാത്രമല്ല ബോളിവുഡിലും ദുൽഖർ സൽമാന് ആരാധകർ ഏറെയാണ്. ഇപ്പോൾ മൂന്നാമത്തെ ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. ബോളിവുഡിലെ പ്രമുഖനായ അഭിനയ പരിശീലകനാണ് സൗരഭ് സച്ദേവ ദുൽഖറിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. വളരെ ശാന്തനായ, റിലാക്സ്ഡ് ആയ ഒരു വിദ്യാർത്ഥിയായിരുന്നു ദുൽഖർ എന്നാണ് ദേശിയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സൗരഭ് പറഞ്ഞത്. 

"ദുൽഖർ വളരെ ശാന്തനായ ഒരു വിദ്യാർത്ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അദ്ദേഹം കാര്യങ്ങൾ കണ്ട് മനസ്സിലാക്കി പഠിക്കും. ഒരിക്കലും ആരെക്കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും. 
അവൻ വളരെ ശാന്തനായ, റിലാക്സ്ഡ് ആയ ഒരു വിദ്യാർത്ഥിയായിരുന്നു, ഒരുപക്ഷേ അദ്ദേഹത്തെ വളർത്തിയെടുത്ത രീതി അങ്ങനെയാവാം, വളർന്നു വന്ന ലോകം അങ്ങനെയാവാം. അദ്ദേഹത്തിന് അക്രമോത്സുകതയില്ല, ശാന്തതയാണ് മുഖമുദ്ര. ഒരിക്കലും വെറുതേ ഇരിക്കില്ല, എപ്പോഴും സജീവമായി അഭിനയിക്കാൻ തയ്യാറായി ഇരിപ്പുണ്ടാവും- സൗരഭ് പറഞ്ഞു. 

ബോളിവുഡ് അരങ്ങേറ്റ സമയത്ത് ദുൽഖർ സൽമാന് അഭിനയ പരിശീലനം നൽകിയത് സൗരഭ് ആയിരുന്നു. വരുൺ ധവാൻ, അർജുൻ കപൂർ, റിച്ച ചദ്ദ, തൃപ്തി ‌തുടങ്ങിയ നിരവധി താരങ്ങൾക്കും സൗരഭ് പരിശീലനം നൽകിയിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ കാർവാൻ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇർഫാൻ ഖാൻ, മിഥില പാൽക്കർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. 2019ൽ പുറത്തിറങ്ങിയ സോയ ഫാക്ടർ ആയിരുന്നു ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസപ്പെടും

ഗര്‍ഡര്‍ വീണ് അപകടം, അരൂര്‍ - തുറവൂര്‍ ആകാശപാത കരാര്‍ കമ്പനി കരിമ്പട്ടികയില്‍

'എട്ട് സീനുകൾ മാറ്റണം'; ശ്രീനാഥ് ഭാസി ചിത്രത്തിന് കത്രിക വച്ച് സെൻസർ ബോർഡ്, പൊങ്കാല റിലീസ് മാറ്റി

വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം

'രക്തസാക്ഷിയുടെ ജീവിതം വില്‍പ്പന ചരക്കല്ല'; 'ധുരന്ദര്‍' റിലീസ് തടയണമെന്ന് മേജര്‍ മോഹിത് ശര്‍മയുടെ കുടുംബം

SCROLL FOR NEXT